'ജനവിധി മാനിക്കുന്നു'; രണ്ടില ചിഹ്നം ഇല്ലാത്തത് പരാജയത്തിന് ഒരു ഘടകമായെന്ന് ജോസ് കെ മാണി

news18
Updated: September 27, 2019, 1:02 PM IST
'ജനവിധി മാനിക്കുന്നു'; രണ്ടില ചിഹ്നം ഇല്ലാത്തത് പരാജയത്തിന് ഒരു ഘടകമായെന്ന് ജോസ് കെ മാണി
ജോസ് കെ മാണി
  • News18
  • Last Updated: September 27, 2019, 1:02 PM IST IST
  • Share this:
പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്ന് ജോസ് കെ മാണി. ജനവിശ്വാസം വീണ്ടെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. ഫലം അറിഞ്ഞ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥിക്ക് രണ്ടില ചിഹ്നം ഇല്ലാത്തത് പരാജയത്തിന് ഒരു ഘടകമാണ്. ഏഴാമത്തെ സ്ഥാനാർഥിയായിട്ടാണ് ജോസ് ടോം വന്നത്. ചിഹ്നം ലഭിച്ചിരുന്നെങ്കിൽ കുറച്ചുകൂടി മുന്നേറാൻ കഴിയുമായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

പാലായിലെ പരാജയകാരണം കേരള കോൺഗ്രസും യുഡിഎഫും വസ്തുതാപരമായി പരിശോധിക്കും. വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും. ജനവിശ്വാസം വീണ്ടെടുക്കും. പരാജയം കൊണ്ട് പതറില്ല. ജനാധിപത്യ സംവിധാനത്തിൽ പരാജയവും വിജയവുമൊക്കെ ഉണ്ടാകും. പാലായിൽ ബിജെപിയുടെ പതിനായിരത്തോളം വോട്ടുകൾ കുറഞ്ഞു. ആ വോട്ടുകൾ എങ്ങോട്ടുപോയി എന്ന് നോക്കണം. ബിജെപി വോട്ടുകൾ ഇടതുപക്ഷം വാങ്ങിയെടുത്തു‌വെന്നും ജോസ് കെ മാണി പറഞ്ഞു.

Also Read- നിത്യാഭ്യാസി ആനയെ എടുക്കും; പാലായിൽ‌ നാലാമങ്കത്തിൽ വിജയം രുചിച്ച് മാണി സി കാപ്പൻ

ഐക്യജനാധിപത്യമുന്നണി ഒറ്റക്കെട്ടായി തന്നെയാണ് മുന്നോട്ടുപോയത്. ഇക്കാര്യത്തിൽ സംശയമില്ല. മറ്റുകാര്യങ്ങളൊന്നും ഘടകമല്ല. കോൺഗ്രസ് പാർട്ടിയിൽ നിന്ന് പൂർണമായ പിന്തുണ ലഭിച്ചു. ഘടകകക്ഷികളിൽ നിന്നും പൂർ‌ണ പിന്തുണ ലഭിച്ചു. ജനങ്ങളുടെ തീരുമാനം മാനിക്കുന്നു. കരുത്താർജിച്ച് മുന്നോട്ടുപോകും- ജോസ് കെ മാണി പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 27, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍