• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'രണ്ടില'യിൽ മത്സരിക്കുമെന്ന് ജോസ് കെ. മാണി; നിഷയ്ക്ക് സാധ്യതയില്ലെന്ന് ജോസഫ്

രണ്ടില ചിഹ്നത്തില്‍ നിഷ ല്‍സരിക്കാന്‍ സാധ്യതയില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. 

news18-malayalam
Updated: September 1, 2019, 11:42 AM IST
'രണ്ടില'യിൽ മത്സരിക്കുമെന്ന് ജോസ് കെ. മാണി; നിഷയ്ക്ക് സാധ്യതയില്ലെന്ന് ജോസഫ്
ജോസ് കെ. മാണി, പി.ജെ ജോസഫ്
news18-malayalam
Updated: September 1, 2019, 11:42 AM IST
കോട്ടയം: പാലാ  ഉപതിരഞ്ഞെടുപ്പിൽ  കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ  ഇന്ന് പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി. രണ്ടില ചിഹ്നത്തില്‍തന്നെ മല്‍സരിക്കും. സ്ഥാനാര്‍ഥിയെ ഇന്ന് വൈകിട്ടോടെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി. അതേസമയം നിഷയ്ക്ക്  സാധ്യതയില്ലെന്ന് പി ജെ ജോസഫും വ്യക്തമാക്കി. എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ഥിയെയാണ് പരിഗണിക്കുന്നത്. സ്ഥാനാർഥിയെ യു.ഡി.എഫ് നേതാക്കളുമായി ആലോചിച്ച്  തീരുമാനിക്കുമെന്നും ജോസഫ് പറഞ്ഞു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് മാത്രമേ ചിഹ്നം അനുവദിക്കൂവെന്ന് പി.ജെ.ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ന് വൈകിട്ട് കോട്ടയത്ത് ചേരുന്ന യുഡിഎഫ് നേതാക്കളുടെ യോഗത്തിൽ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സംബന്ധിക്കും. ഉച്ചയോടെ തോമസ് ചാഴികാടന്റെ നേതൃത്വത്തിലുള്ള ഉപസമിതി സ്ഥാനാര്‍ഥിയുടെ പേര് യുഡിഎഫ് നേതാക്കളെ അറിയിക്കും.

പി.ജെ.ജോസഫിനുകൂടി സമ്മതനായ ആള്‍ക്കേ ചിഹ്നം ലഭിക്കൂ. രണ്ടില ചിഹ്നത്തില്‍ നിഷ ല്‍സരിക്കാന്‍ സാധ്യതയില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. നിഷ ജോസ് കെ മാണി എന്ന ഒരു പേര് മാത്രമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. അങ്ങനെയെങ്കില്‍ ചര്‍ച്ചയുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗമെന്നാണ് സൂചന.

Also Read പാലാ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

First published: September 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...