• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pala By-Election: പാലാ നാളെ വിധിയെഴുതും; സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 1,79,107 വോട്ടർമാർ

Pala By-Election: പാലാ നാളെ വിധിയെഴുതും; സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 1,79,107 വോട്ടർമാർ

അഞ്ചു ഉപതെരഞ്ഞെടുപ്പുകൾ കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ പാലയിലെ വിധിയെഴുത്തിന് പ്രാധാന്യമേറെയാണ്

election

election

  • Last Updated :
  • Share this:
    കോട്ടയം: പാല നാളെ വിധിയെഴുതും. 176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. നിശബ്ദ പ്രചാരണ ദിനമായ ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ.

    അഞ്ചു ഉപതെരഞ്ഞെടുപ്പുകൾ കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ പാലയിലെ വിധിയെഴുത്തിന് പ്രാധാന്യമേറെയാണ്. ഇതു മുന്നിൽകണ്ടുള്ള ഒരുക്കത്തിലാണ് മുന്നണികൾ. നിശബ്ദ പ്രചാരണദിവസമായ ഇന്ന് ഒരുവട്ടം കൂടി വോട്ട് ഉറപ്പിക്കാൻ ഉള്ള തിരക്കിലാണ് മുന്നണികൾ. ഞായറാഴ്ചയായതിനാൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള സന്ദർശനത്തിൽ ആയിരിക്കും സ്ഥാനാർത്ഥികൾ.

    പാലാ കാർമൽ സ്കൂളിൽ രാവിലെ മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. ഇന്ന് തന്നെ ബൂത്തുകളിൽ എത്തി ഉദ്യോഗസ്ഥർ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. നാളെ രാവിലെ ഏഴു മണി മുതലാണ് പോളിങ്. സുരക്ഷയൊരുക്കാൻ കേന്ദ്രസേന അടക്കം എഴുന്നൂറോളം ഉദ്യോഗസ്ഥരെ മണ്ഡലത്തിൽ വിന്യസിച്ചു കഴിഞ്ഞു. മണ്ഡലത്തിന് പുറത്തു നിന്നെത്തിയ നേതാക്കൾ ഇന്നലെ വൈകുന്നേരത്തോടെ മടങ്ങി. ഇതുവരെ കാണാത്ത പ്രചരണം പാലയിൽ നടത്തിയതിനാൽ മുന്നണികൾ എല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
    First published: