തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ യു.ഡി.എഫിനെ ട്രോളി മന്ത്രി എം.എം മണി. 'സിക്സർ അടിക്കാൻ വന്നതാ.. UDF ന്റെ മെക്കയിൽ ഡക്ക് ആയി.'- ഇങ്ങനെയാണ് മണി ഫേസ്ബുക്കിൽ കുറിച്ചത്.
പാലാ ഉൾപ്പെടെ ആറു മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സിക്സർ അടിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് മന്ത്രി എം.എം മണി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
'LDF ആണ് ശരി. ജനഹൃദയങ്ങളില്‍ നിന്ന് പിന്തുണ ഉറപ്പിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട്.
മാണി സി കാപ്പനെ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി.'- മന്ത്രി മറ്റൊരു പോസ്റ്റിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly ByElection, Byelection, Byelection in pala, Byelection Result, Byelections, Mm mani, Pala, Pala by-election, Pala by-elections, Pala ByElection, Pala in by election