കോട്ടയം: വാഹനാപകടത്തില്‍ മരിച്ച പേഴ്സണല്‍ സ്റ്റാഫ് രാഹുലിന്റെ നിര്യാണത്തില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് അനുശോചിച്ചു. തന്നെ തേടിയെത്തുന്ന ജനങ്ങളോട് എന്നെ അടുപ്പിച്ചിരുന്ന പ്രിയപ്പെട്ട സഹായിയാണ് അകാലത്തില്‍ വിട്ടുപിരിഞ്ഞതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അപകട വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ലെന്നും വാഹനം ഓടിക്കുമ്പോള്‍ ഉള്ള മിതത്വവും, ആളുകളോട് ഇടപെടുമ്പോള്‍ ഉള്ള ഊഷ്മളതയും രാഹുലിനെ വേറിട്ടു നിര്‍ത്തിയിരുന്നതായി മാണി സി കാപ്പന് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം.
Also Read-മാണി സി കാപ്പന് MLAയുടെ പേഴ്സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു
പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടില്‍ നിന്നും സാധനങ്ങള്‍ എടുക്കാന്‍ പോകും വഴി ഏറ്റുമാനൂര്‍ ബൈപാസില്‍ വച്ചാണ് അപകടം. രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ചരക്ക് കയറ്റിവന്ന എയ്സ് വന്നിടിക്കുകയായിരുന്നു.
കാറിന്റെ പിന്‍സീറ്റില്‍ രാഹുല്‍ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.