നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എ കെ ശശീന്ദ്രന് പകരം മന്ത്രിയാകുമെന്ന ചർച്ചകൾ തള്ളി നിയുക്ത പാലാ എം എൽ എ മാണി സി കാപ്പൻ

  എ കെ ശശീന്ദ്രന് പകരം മന്ത്രിയാകുമെന്ന ചർച്ചകൾ തള്ളി നിയുക്ത പാലാ എം എൽ എ മാണി സി കാപ്പൻ

  സീനിയർ എം എൽ എ മാർക്കുള്ളതാണ് മന്ത്രിപദമെന്ന് പറയുമ്പോഴും അംഗസംഖ്യ കൂടിയതിനാൽ എൻസിപിക്ക് കൂടുതൽ പരിഗണന കിട്ടുമെന്ന പ്രതീക്ഷ കാപ്പൻ പങ്കുവയ്ക്കുന്നു

  • News18
  • Last Updated :
  • Share this:
   പാലാ: എ കെ ശശീന്ദ്രന് പകരം മന്ത്രിയാകുമെന്ന ചർച്ചകൾ തള്ളി നിയുക്ത പാലാ എംഎൽഎ മാണി സി കാപ്പൻ. സീനിയർ എം എൽ എ മാർക്കുള്ളതാണ് മന്ത്രി പദമെന്ന് പറയുമ്പോഴും അംഗസംഖ്യ കൂടിയതിനാൽ എൻസിപിക്ക് കൂടുതൽ പരിഗണന കിട്ടുമെന്ന പ്രതീക്ഷ കാപ്പൻ പങ്കുവയ്ക്കുന്നു.

   രാഷ്ടീയ വിവാദങ്ങളിൽ പെട്ട് മന്ത്രി പദവി മാറി മാറി പങ്കുവയ്ക്കേണ്ടി വന്ന കക്ഷിയാണ് എൻസിപി. എ കെ ശശീന്ദ്രനും തോമസ് ചാണ്ടിക്കും പുറമെ മൂന്നാമത്തെ അംഗമായി മാണി സി കാപ്പൻ നിയമസഭയിലേക്ക് എത്തുകയാണ്. സർക്കാരിനും മുന്നണിക്കും അഭിമാനമായി പാലയിൽ നിന്നും ജയിച്ചു കയറിയ കാപ്പൻ മന്ത്രിസഭാംഗമാകുമോ എന്ന വിധത്തിൽ പാലാ വിധിക്ക് പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമായ ഈ ചർച്ച മാണി സി കാപ്പൻ നിഷേധിച്ചു.

   മന്ത്രിയാകാൻ തനിക്ക് താൽപര്യമില്ലെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും പാർട്ടിയിൽ ഇക്കാര്യം ചർച്ചയായൽ അപ്പോൾ നോക്കാം എന്നാണ് നിലപാട്. ഒപ്പം അംഗസംഖ്യ കൂടുന്നതോടെ എൻസിപി ക്ക് കൂടുതൽ പരിഗണന കിട്ടും എന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നു.

   മാണി സി കാപ്പനെ മന്ത്രിസഭയിൽ എത്തിക്കാൻ പാർട്ടി അധ്യക്ഷൻ തോമസ് ചാണ്ടിക്ക് താൽപര്യമുണ്ടെന്നാണ് സൂചന. സർക്കാരിന്റെ അവസാന നാളുകളിലെങ്കിലും മന്ത്രി പദവിയിലെത്തുന്നത് വരുന്ന തെരഞ്ഞടുപ്പിൽ പാലായിൽ നേട്ടമാകുമെന്ന് എൻസിപിയുടെ പ്രാദേശിക നേതാക്കൾക്കും അഭിപ്രായമുണ്ട്. തൽക്കലം വിവാദത്തിനില്ലെങ്കിലും വരുന്ന നാളുകളിൽ എൻസിപി വേദികളിൽ മന്ത്രി മാറ്റം ചർച്ചയാകും എന്ന് ഉറപ്പ്.

   First published: