News18 MalayalamNews18 Malayalam
|
news18
Updated: December 30, 2019, 7:56 PM IST
മാണി സി കാപ്പൻ
- News18
- Last Updated:
December 30, 2019, 7:56 PM IST
പാലാ: പൂച്ചെണ്ടിന് പകരം പുസ്തകവും പെൻസിലും പേനയും. പാലാ എംഎൽഎ മാണി സി കാപ്പൻ തുടങ്ങിവെച്ച ആശയത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ നിർദേശവുമായി കാപ്പന്റെ രംഗപ്രവേശം. ഇനിമുതൽ മൃതദേഹത്തിൽ പുഷ്പചക്രം വെക്കുന്ന പരിപാടി താൻ നിർത്തുകയാണെന്ന് മാണി സി കാപ്പൻ പറഞ്ഞു.
പകരം കവർ പൊട്ടിക്കാതെ മുണ്ട് സമർപ്പിക്കാനാണ് തീരുമാനം.
തീരുമാനത്തിന് പിന്നിൽ തോമസ് ചാണ്ടിയുടെ ശവസംസ്കാര കാഴ്ചകളാണെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന തോമസ് ചാണ്ടിയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് കാപ്പനെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
തോമസ് ചാണ്ടിയുടെ സംസ്കാരചടങ്ങിൽ മൂന്ന് ലോറി നിറയെ റീത്തുകൾ ഉണ്ടായിരുന്നുവെന്ന് കാപ്പൻ പറയുന്നു. ഫലത്തിൽ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞാൽ ഇത് ഉപേക്ഷിക്കുന്നു. എന്നാൽ, വസ്ത്രം നൽകിയാൽ അത് പാവപ്പെട്ടവർക്ക് ഗുണമാകുമെന്ന് കാപ്പൻ പറയുന്നു. അതുകൊണ്ട് പുതിയൊരു തുടക്കം കുറിക്കുകയാണ്. ഇനിമുതൽ കാപ്പൻ മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിക്കില്ല. പകരം കവർ പൊട്ടിക്കാതെ മുണ്ടുകൾ സമർപ്പിക്കും.
ഗവർണർക്കെതിരെ രൂക്ഷവിമർശനം രേഖപ്പെടുത്തി ചരിത്ര കോൺഗ്രസ്; പൊലീസ് നടപടിക്കെതിരെ പ്രമേയം
എല്ലാവരും ഏറ്റെടുത്താൽ ഒരുപാട് പേർക്ക് ഗുണമാകുമെന്നും പാലാ എംഎൽഎ ചൂണ്ടിക്കാട്ടുന്നു. ഉദ്ഘാടനവേദിയിൽ പൂച്ചെണ്ടുകൾക്ക് പകരം പുസ്തകം എന്ന ആശയത്തിന് തുടക്കം കുറിച്ചു മാണി സി കാപ്പന് നിരവധി പേരാണ് സഹായവുമായി രംഗത്തെത്തുന്നത്. പാവപ്പെട്ടവരെ സഹായിക്കുകയല്ല, മറിച്ച് അവർക്ക് പുസ്തകം സമ്മാനമായി നൽകുകയാണെന്ന് മണി സി കാപ്പൻ പറയുന്നു.
Published by:
Joys Joy
First published:
December 30, 2019, 7:55 PM IST