പാലാ ഇനി ഓടും; കെ.എം.മാണിയുടെ പേരിലുള്ള ട്രാക്കിലൂടെ

കഴിഞ്ഞദിവസം കൂടിയ നഗരസഭയുടെ സാധാരണ യോഗത്തിലാണ് തീരുമാനം.

news18
Updated: August 5, 2019, 7:51 PM IST
പാലാ ഇനി ഓടും; കെ.എം.മാണിയുടെ പേരിലുള്ള ട്രാക്കിലൂടെ
കെ.എം മാണി
  • News18
  • Last Updated: August 5, 2019, 7:51 PM IST
  • Share this:
പാല: നഗരസഭ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് ഇനി മുതൽ കെ.എം.മാണി മെമ്മോറിയൽ സിന്തറ്റിക് ട്രാക്ക് എന്നറിയപ്പെടും.
'ബഹു കെ.എം.മാണി മെമ്മോറിയൽ സിന്തറ്റിക് ട്രാക്ക്' എന്നായിരിക്കും ഇനിമുതൽ അറിയപ്പെടുക.  കഴിഞ്ഞ ദിവസം കൂടിയ നഗരസഭയുടെ സാധാരണ യോഗത്തിലാണ് തീരുമാനം.

ഏറെ നേരത്തെ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷമായിരുന്നു തീരുമാനം. കൗൺസിലിന്‍റെ അജണ്ടയിലെ പതിമൂന്നാമത് വിഷയത്തിനെ 13 പേർ അനുകൂലിച്ചപ്പോൾ അഞ്ചുപേർ എതിർത്തു.

കെ.എം.മാണി ധനകാര്യമന്ത്രിയായ വേളയിൽ 22 കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച സ്റ്റേഡിയത്തിന്‍റെ ട്രാക്കിന് കെ.എം.മാണിയുടെ പേര് നൽകുന്നത് ഉചിതമാണെന്ന് ഭരണപക്ഷം വാദിച്ചു. എന്നാൽ, സ്വാതന്ത്യസമര സേനാനിയും എം.പിയുമായ ചെറിയാൻ ജെ കാപ്പൻ മെമ്മോറിയൽ സ്റ്റേഡിയത്തിലെ വെറുമൊരു സിന്തറ്റിക് ട്രാക്കിന്‍റെ പേരിൽ അറിയപ്പെടേണ്ട ആളല്ല കെ.എം.മാണിയെന്നും അദ്ദേഹത്തിന്‍റെ ഓർമ്മയ്ക്കായി മറ്റൊരു സ്മാരകം നിർമ്മിക്കണമെന്ന് പ്രതിപക്ഷവും ആരോപിച്ചു.

ആർട്ടിക്കിൾ 370; കോൺഗ്രസിൽ ഭിന്നത; പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് രാജ്യസഭ ചീഫ് വിപ്പ് രാജിവെച്ചു

ചെയർപേഴ്സൺ ബിജി ജോജോ അവതരിപ്പിച്ച പ്രമേയത്തിനെ അനുകൂലിച്ച് ഭരണപക്ഷത്തു നിന്ന് ബിജു പാലുപ്പുടവൻ, ബെറ്റി ഷാജു, മിനി പ്രിൻസ്, ജോർജ് കുട്ടി ചെറുവളളി എന്നിവരും പ്രതിപക്ഷത്തു നിന്ന് അഡ്വ ബിനു പുളിക്കകണ്ടം,
റോയി ഫ്രാൻസിസ്, പ്രസാദ് പെരുമ്പള്ളിൽ എന്നിവരും സംസാരിച്ചു.

First published: August 5, 2019, 7:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading