നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കഴുത്തിലെ രക്തധമനികൾ മുറിഞ്ഞു; ആഴത്തിലും വീതിയിലുമുള്ള മുറിവ്; നിതിന മോളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

  കഴുത്തിലെ രക്തധമനികൾ മുറിഞ്ഞു; ആഴത്തിലും വീതിയിലുമുള്ള മുറിവ്; നിതിന മോളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

  കഴുത്തിലേറ്റ മുറിവിൽ രക്തധമനികൾ മുറിഞ്ഞു

  അഭിഷേക്, നിതിനമോൾ

  അഭിഷേക്, നിതിനമോൾ

  • Share this:
   കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിതിനമോളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത്. കഴുത്തിലേറ്റ മുറിവിൽ രക്തധമനികൾ മുറിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

   ആഴത്തിലും വീതിയിലും ഉള്ള മുറിവാണ് കഴുത്തിലേറ്റത്. രക്തം വാർന്നതാണ് മരണകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

   നിതിനയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രാവിലെ 11.30 ഓടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് തലയോലപ്പറമ്പിലെ വീട്ടിലെത്തി. ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം സംസ്കാരത്തിനായി അമ്മയുടെ സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകും.

   ഇന്നലെയാണ് പാലാ സെന്റ് തോമസ് കോളേജിൽ വെച്ച് നിതിന മോളെ അഭിഷേക് ബൈജു പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊന്നത്. നിതിനയെ കൊല്ലാൻ ഒരാഴ്ചമുമ്പ് പുതിയ ബ്ലേഡ് വാങ്ങി സൂക്ഷിച്ചുവെന്ന് പ്രതി അഭിഷേക് ബൈജു പൊലീസിനോട് പറഞ്ഞു. പ്രണയം നിരസിച്ചതിലുള്ള പകയെ തുടർന്നാണ്ത ലയോലപ്പറമ്പ് സ്വദേശിനി നിതിനാ മോളെ അഭിഷേക് കൊലപ്പെടുത്തിയത്.

   Also Read-നിതിനാമോളെ കൊല്ലാൻ ഒരാഴ്ചമുമ്പ് പുതിയ ബ്ലേഡ് വാങ്ങി; സംഭവത്തെക്കുറിച്ച് പ്രതി അഭിഷേക് പോലീസിനോട് പറഞ്ഞത്

   പ്രണയം നിരസിച്ചതോടെ പ്രതിയായ അഭിഷേക് പെൺകുട്ടിയുടെ അമ്മയ്ക്ക് അടക്കം ഭീഷണി സന്ദേശം അയച്ചിരുന്നു. ഇക്കാര്യം പെൺകുട്ടിയുടെ അമ്മ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സന്ദേശം വാട്സാപ്പിൽ ഇല്ല എന്നാണ് പോലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായത്. ഈ മെസ്സേജ് വീണ്ടെടുത്താൽ അത് നിർണായക തെളിവ് ആകുമെന്നും പോലീസ് കരുതുന്നു. ആസൂത്രണം ചെയ്തു കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന് തെളിയിക്കാൻ ഇത്തരം ഭീഷണികൾ തെളിവായി ഉപയോഗിക്കാനാണ് പോലീസ് തീരുമാനം.

   ഇന്നലെ രാത്രിയാണ് അഭിഷേകിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ഇന്ന് തന്നെ സംഭവം നടന്ന് പാലാ സെന്റ് തോമസ് കോളജിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഉച്ചയ്ക്ക് മുൻപ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം. രാവിലെ പോസ്റ്റ് മോർട്ടം നടപടികൾക്കായി പോലീസ് സംഘം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നുണ്ട്. അതിനുശേഷം ഡോക്ടറുടെ മൊഴിയും ഇന്നുതന്നെ രേഖപ്പെടുത്തിയിരിക്കും. തുടർന്ന് തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുപോകാനാണ് തീരുമാനം.

   മറ്റൊരു യുവാവുമായി പെൺകുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നതായി പ്രതി സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകി. ഏതായാലും കരുതിക്കൂട്ടിയുള്ള കൊലപാതകം ആണ് പ്രതി നടത്തിയത് എന്ന വിലയിരുത്തലാണ് പോലീസ് ഉള്ളത്. വൈകാതെ അന്വേഷണം പൂർത്തിയാക്കാനുള്ള നീക്കങ്ങളാണ് പാലാ പോലീസ് നടത്തിവരുന്നത്.കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിർദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി ഷാജു ജോസ് ആണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. പാലാ സിഐ കെ പി തോംസൺ ആണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ.
   Published by:Naseeba TC
   First published:
   )}