• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | സംഗീതം പഠിക്കാന്‍ പോയ മക്കളെ കൊണ്ടുവരാന്‍ പോകുന്നതിനിടെ കാറിടിച്ച് കാനഡയില്‍ മലയാളി നഴ്‌സ് മരിച്ചു

Accident | സംഗീതം പഠിക്കാന്‍ പോയ മക്കളെ കൊണ്ടുവരാന്‍ പോകുന്നതിനിടെ കാറിടിച്ച് കാനഡയില്‍ മലയാളി നഴ്‌സ് മരിച്ചു

വാഹനം ഇടിച്ചു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

  • Share this:
    പാലാ: കാനഡയിലുണ്ടായ വാഹനാപകടത്തില്‍(Accident) പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു(Death). പാലാ കരൂര്‍ മാറിയപുറം ശില്പ ബാബു(44) ആണ് മരിച്ചത്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളും, ഡോ. അനില്‍ ചാക്കോയുടെ ഭാര്യയുമാണ്. കാനഡയിലെ സൗത്ത് സെറിയില്‍ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്.

    സംഗീതം പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പകല്‍ മരിച്ചു. കാനഡയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു ശില്പ.

    Also Read-MVD | വാഹനങ്ങളില്‍ അമിത പ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം; പരിശോധന കര്‍ശനമാക്കാന്‍ 'ഓപ്പറേഷന്‍ ഫോക്കസ്'

    ഭര്‍ത്താവ് അനില്‍ ചാക്കോ കാനഡയില്‍ ഡോക്ടറാണ്. പാലാ ബ്ലൂമൂണ്‍ ഹോട്ടല്‍ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ. അനില്‍ ചാക്കോ. മക്കള്‍: നോഹ, നീവ്. സംസ്‌കാരം പിന്നീട്.

    ചില്ലുപാളി ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ചെരിഞ്ഞു വീണു; പാലക്കാ‌ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

    ചില്ലുപാളി ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ചെരിഞ്ഞു വീണു; പാലക്കാ‌ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യംപാലക്കാട്: പാലക്കാട് നഗരത്തില്‍ ലോറിയില്‍ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ചുമട്ടുതൊഴിലാളി മരിച്ചു. CITU തൊഴിലാളിയായ നരിക്കുത്തി സ്വദേശി മൊയ്തീന്‍കുട്ടിയാണ് മരിച്ചത്.

    Also Read-Novice Found Dead| സന്യസ്ത വിദ്യാർത്ഥിനിയെ കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    നഗരത്തിലെ ഗ്ലാസ് വില്‍പന ശാലയിലേക്ക് കൊണ്ടുവന്ന ചില്ലുപാളിയിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചില്ലുപാളികള്‍ ചെരിഞ്ഞുവീണതിനിടെ കുടുങ്ങിയാണ് മൊയ്തീന്‍കുട്ടി മരിച്ചത്.
    Published by:Jayesh Krishnan
    First published: