തേക്കുതോട് : പുതിയ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും 54 വര്‍ഷം യുഡിഎഫ് ജയിച്ച വലതുപക്ഷത്തിന്റെ കോട്ട എന്നറിയപ്പെട്ട പാലായിൽ എല്‍ഡിഎഫ് പോരാടി വിജയിച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
"3000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് പാലാ മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ചത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്‍ ഡി എഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പാലാ വിജയം ആവര്‍ത്തിക്കും. ജനപക്ഷ നിലപാടുകള്‍ ആണ് എല്‍ ഡി എഫ് സ്വീകരിക്കുന്നത്"- കോടിയേരി പറഞ്ഞു.
കോന്നി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാര്‍ഥി കെ യു ജനീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കോര്‍പ്പറേറ്റുകള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുമ്പോള്‍, അവരെ സഹായിക്കുന്ന നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയിലാണ്. കര്‍ഷക ആത്മഹത്യയും രാജ്യത്ത് പെരുകുന്നു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷികമേഖലയുടെ അന്തകരായി നില്ക്കുമ്പോള്, കേരള സര്‍ക്കാര്‍ ബദല്‍ നയങ്ങളുമായി തലയുയര്‍ത്തി നില്‍ക്കുകയാണ്"- യാണെന്നും കോടിയേരി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.