നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അട്ടപ്പാടിയിൽ കുട്ടിയാനയുടെ തുമ്പിക്കൈ കമ്പിവേലിയിൽ കുടുങ്ങി; രക്ഷകരായി വനം വകുപ്പ്

  അട്ടപ്പാടിയിൽ കുട്ടിയാനയുടെ തുമ്പിക്കൈ കമ്പിവേലിയിൽ കുടുങ്ങി; രക്ഷകരായി വനം വകുപ്പ്

  മുക്കാലിക്ക് സമീപം ചിണ്ടക്കിയിലാണ് സംഭവം. വനം വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയാനയെ രക്ഷപ്പെടുത്തിയത്.

  • Share this:
  അട്ടപ്പാടിയില്‍ (Attappady) കുട്ടിയാനയുടെ (Baby Elephant) തുമ്പിക്കൈ കമ്പിവേലിയില്‍ കുടുങ്ങി. മുക്കാലിക്ക് സമീപം ചിണ്ടക്കിയിലാണ് സംഭവം. വനം വകുപ്പ് (Forest Department) ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയാനയെ രക്ഷപ്പെടുത്തിയത്.

  ഇന്ന് രാവിലെയാണ് ചിണ്ടക്കി ഫാമിന് സമീപമുള്ള കമ്പിവേലിയില്‍ കുട്ടിയാനയുടെ തുമ്പിക്കൈ കുടുങ്ങിയത്. തള്ളയാനയോടൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. കുട്ടിയാന ഏറെ ശ്രമിച്ചിട്ടും തുമ്പിക്കൈ കമ്പിവേലിയില്‍ നിന്നും ഊരിയെടുക്കാന്‍ കഴിഞ്ഞില്ല. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും  തള്ളയാന സമീപത്ത് നിലയുറപ്പിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം നീണ്ടു. ഒടുവില്‍ തള്ളയാനയെ മാറ്റി വനം വകുപ്പ് ജീവനക്കാര്‍ കമ്പിവേലി മുറിച്ച് കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

  രണ്ടു വയസ്സോളം പ്രായമുള്ള കാട്ടാനക്കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍
  ജീവന്‍ പണയം വെച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം
  കമ്പിവേലിയില്‍ നിന്നും തുമ്പിക്കൈ വേര്‍പ്പെടുത്തിയതോടെ കുട്ടിയാന തള്ളയാനയ്ക്കൊപ്പം സ്ഥലം വിട്ടു.
  ആനക്കുട്ടിക്ക് പരിക്ക് പറ്റിയിട്ടുണ്ടോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും.  Also read- മലവെള്ളപ്പാച്ചിൽ: പാലക്കാട് തിരുവിഴാംകുന്നിൽ വെള്ളിയാർ പുഴയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

  ഒറ്റപ്പാലത്ത് യുവാവിനെ കാറിടിപ്പിച്ച് തെറിപ്പിക്കാൻ ശ്രമം; കാറിൻ്റെ ബോണറ്റിൽ പിടിച്ച് യുവാവ് യാത്ര ചെയ്തത് രണ്ടു കിലോമീറ്റർ

  പാലക്കാട് (Palakkad) ഒറ്റപ്പാലത്ത് (Ottapalam) ഫാൻസി സാധനങ്ങൾ വിറ്റ പണം തിരികെ ചോദിച്ച യുവാവിനെ കാറിടിച്ച് തെറിപ്പിക്കാൻ ശ്രമം.  രക്ഷപ്പെടാനായി കാറിൻ്റെ ബോണറ്റിലേക്ക് ചാടിക്കയറിയ യുവാവ് രണ്ടു കിലോമീറ്ററോളം ദൂരമാണ് കാറിന് മുകളിൽ കിടന്ന് . സംഭവത്തിൽ കാറോടിച്ച് അതിക്രമം കാണിച്ച ആളെ പൊലീസ് അറസ്റ്റു ചെയ്തു.

  Also Read- YouTube| പതിനേഴുകാരി വീട്ടുകാരറിയാതെ മുറിയില്‍ പ്രസവിച്ചു; പൊക്കിൾകൊടി മുറിച്ചത് യൂട്യൂബ് നോക്കി

  ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിപ്പിച്ച ഈ സംഭവം നടക്കുന്നത്. ഒറ്റപ്പാലം സ്വദേശി ഉസ്മാൻ മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫാസിലിൻ്റെ കടയിൽ നിന്നും 75,000 രൂപയുടെ ഫാൻസി സാധനങ്ങൾ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ട് ഇന്ന് രാവിലെ മുഹമ്മദ് ഫാസിൽ ഉസ്മാൻ്റെ  ഒറ്റപ്പാലം പത്തൊൻപതാം മൈലിലുള്ള ഭാര്യവീട്ടിൽ എത്തി പണം ആവശ്യപ്പെട്ടു.

  Also Read- Viral Video | അഴുക്കുചാലിലെ വെള്ളത്തിൽ മല്ലിയില കഴുകി; പച്ചക്കറി വിൽപനക്കാരനെതിരെ കേസ്

  ഈ സമയം കാറിൽ കയറി പോവാൻ ശ്രമിച്ച ഉസ്മാന് മുന്നിൽ മുഹമ്മദ് ഫാസിൽ നിന്നതോടെ ഇടിച്ച് തെറിപ്പിച്ച് പോവാൻ ശ്രമിച്ചു. ഇതോടെ രക്ഷപ്പെടാനായി കാറിൻ്റെ ബോണറ്റിലേക്ക് മുഹമ്മദ് ഫാസിൽ  ചാടി കയറിയെങ്കിലു ഉസ്മാൻ വാഹനം നിർത്താൻ തയ്യാറായില്ല. കാറിന് മുകളിലായിപ്പോയ മുഹമ്മദ് ഫാസിലിനെയും കൊണ്ട് മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച ഉസ്മാൻ പൊലീസ് സ്റ്റേഷന് മുൻപിലാണ് വാഹനം നിർത്തിയത്.
  Published by:Naveen
  First published:
  )}