നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് നിന്നും കോട്ടയത്തെ പെൺകുട്ടിയുടെ മുറിയിൽ നാലുദിവസം; ഒളിച്ചുതാമസിച്ച 17 കാരൻ പീഡനത്തിന് പിടിയിൽ

  പാലക്കാട് നിന്നും കോട്ടയത്തെ പെൺകുട്ടിയുടെ മുറിയിൽ നാലുദിവസം; ഒളിച്ചുതാമസിച്ച 17 കാരൻ പീഡനത്തിന് പിടിയിൽ

  സംഭവത്തിലെ പ്രതിയായ 17 കാരന്‍ പെണ്‍കുട്ടിയുടെ വീട്ടിനുള്ളില്‍ നാലു ദിവസത്തോളം ഒളിച്ചു താമസിച്ചിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  14കാരി പീഡനത്തിനിരയായ ശേഷം മുണ്ടക്കയത്ത് നടന്ന് ഒരു പീഡനം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമയെ വെല്ലുന്ന തരത്തിലുള്ള പീഡനം നടന്നത് മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ്. സംഭവത്തിലെ പ്രതി പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ 17 കാരന്‍ വീട്ടിനുള്ളില്‍ നാലു ദിവസത്തോളം ഒളിച്ചു താമസിച്ചിരുന്നു എന്നതാണ് നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചത്.

  മുണ്ടക്കയത്ത് സ്വന്തം വീട്ടില്‍ നിന്നും മുത്തച്ഛനും മുത്തശ്ശിയും താമസിക്കുന്ന വീട്ടിലേക്ക് പഠിക്കാന്‍ എന്ന പേരില്‍ പെണ്‍കുട്ടി മാറി താമസിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ വീട്ടിലെത്തിയാണ് 17കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇരുവര്‍ക്കുമിടയില്‍ ലൈംഗികബന്ധം നടന്നതായി പൊലീസ് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. ഇത് സംബന്ധിച്ച നിര്‍ണായക തെളിവുകളും പോലീസിന് കിട്ടിയിട്ടുണ്ട്.

  വീടിനുള്ളില്‍ പെണ്‍കുട്ടിയുടെ മുറിയില്‍ ഒളിച്ചു താമസിച്ചായിരുന്നു പീഡനം നടന്നത്. പെണ്‍കുട്ടി മുറിക്കുള്ളില്‍ ഇയാള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കിയതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഒരു ദിവസം വീടിനുപുറത്ത് ഇറങ്ങിയപ്പോഴാണ് യുവാവിനെ യാദൃശ്ചികമായി മുത്തശ്ശന്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ സുഹൃത്താണ് എന്ന മറുപടിയാണ് പെണ്‍കുട്ടി നല്‍കിയത്.

  അപ്പോഴും യുവാവ് വീടിനുള്ളില്‍ താമസിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നില്ല. സംശയം തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടതും ബന്ധം സ്ഥാപിച്ചതും സോഷ്യല്‍ മീഡിയ വഴി ആണെന്ന് പോലീസ് കണ്ടെത്തിയത്. നാലു ദിവസത്തോളം ഈ ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുടെ മുറിക്കുള്ളില്‍ കഴിഞ്ഞു എന്നാണ് പിന്നീട് നല്‍കിയ മൊഴി.

  ഇവിടെ താമസിക്കുന്നതിന് പെണ്‍കുട്ടിയുടെ സഹായം ഉണ്ടായിരുന്നതായി പൊലീസ് കരുതുന്നുണ്ട്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആയതിനാല്‍ ബന്ധുക്കളുടെ പരാതി സ്വീകരിച്ചു കൊണ്ട് കേസില്‍ ലൈംഗികപീഡനം ചുമത്തി കുട്ടികളെ ആക്രമിക്കല്‍ നിയമപ്രകാരം കേസ് എടുത്ത് അറസ്റ്റ് നടത്തുകയായിരുന്നു.

  പാലക്കാട് ചിറ്റൂരില്‍ നിന്നാണ് 17കാരനായ പ്രതിയെ പോലീസ് പിടികൂടിയത്. ലൈംഗിക പീഡനത്തിന് ശേഷം മുണ്ടക്കയത്ത് നിന്ന് തിരിച്ച് പാലക്കാട് വീട്ടിലെത്തുകയായിരുന്നു. സംഭവത്തില്‍ കോട്ടയം തിരുവഞ്ചൂര്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിക്ക് കൂടുതല്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെ നടത്തി വരികയാണെന്ന് മുണ്ടക്കയം പോലീസ് അറിയിച്ചു.

  കുട്ടികള്‍ക്കെതിരായ അതിക്രമം നിയമം ആയതിനാല്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ ആകില്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുണ്ടക്കയത്ത് നിന്ന് ഒരു ദിവസം തന്നെ പുറത്തുവരുന്ന രണ്ടാമത്തെ ലൈംഗിക പീഡനക്കേസ് ആണ് ഇത്. രണ്ട് കേസും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനാണ് എന്നതാണ് ശ്രദ്ധേയം.

  നേരത്തെ 21 കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തതും മുണ്ടക്കയത്ത് ആയിരുന്നു. മുണ്ടക്കയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷൈന്‍ കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്.
  Published by:Karthika M
  First published: