HOME » NEWS » Kerala » PALAKKAD CPM CANDIDATE MB RAJESH SAYS THERE WAS A CONSPIRACY AGAINST HIM

പാലക്കാട് തന്നെ തോൽപിക്കാൻ ഗൂഢാലോചന നടന്നെന്ന് എം ബി രാജേഷ്

'സ്വാശ്രയ കോളജ് മേധാവിയാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ'

news18
Updated: May 24, 2019, 9:26 AM IST
പാലക്കാട് തന്നെ തോൽപിക്കാൻ ഗൂഢാലോചന നടന്നെന്ന് എം ബി രാജേഷ്
എം ബി രാജേഷ്
  • News18
  • Last Updated: May 24, 2019, 9:26 AM IST
  • Share this:
പ്രസാദ് ഉടുമ്പശ്ശേരി

പാലക്കാട്: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഗൂഢാലോചന ആരോപണവുമായി സിപിഎം സ്ഥാനാർഥി. പാലക്കാട് തന്നെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നെന്ന് ആരോപിച്ച് എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ് രംഗത്ത് വന്നു. സ്വാശ്രയ കോളജ് മേധാവിയാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ. ഇക്കാര്യം പാർട്ടി അന്വേഷിക്കണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ ഏകീകരണം എന്ന് മാത്രം പറഞ്ഞു പരാജയം എഴുതി തള്ളാൻ കഴിയില്ലെന്നും രാജേഷ് പറഞ്ഞു.


സിപിഎം ജയിക്കുമെന്നുറപ്പിച്ച പാലക്കാട് യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠൻ അട്ടിമറി വിജയം നേടിയിരുന്നു. കഴിഞ്ഞ തവണ ഒരുലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ രാജേഷ് വിജയിച്ചയിടത്ത് 11637 വോട്ടുകൾക്കാണ് പരാജയം. പാർട്ടി ഏറ്റവും വിജയസാധ്യത പ്രതീക്ഷിച്ചിരുന്ന മണ്ഡലമായിരുന്നു പാലക്കാട്. ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ നിയമസഭാ മണ്ഡലങ്ങളിൽ രാജേഷ് മുന്നിലെത്തിയെങ്കിലും പട്ടാമ്പി, പാലക്കാട്, മണ്ണാർക്കാട്  മണ്ഡലങ്ങളിൽ വി കെ ശ്രീകണ്ഠൻ ലീഡ് നേടുകയായിരുന്നു.

First published: May 24, 2019, 9:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories