നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്യൂആര്‍ കോഡ് വഴി ഓട്ടോക്കൂലി; കേരളത്തിലെ ആദ്യ ഡിജിറ്റല്‍ ഓട്ടോ സ്റ്റാന്‍ഡ് പാലക്കാട്ട്; അഭിനന്ദനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

  ക്യൂആര്‍ കോഡ് വഴി ഓട്ടോക്കൂലി; കേരളത്തിലെ ആദ്യ ഡിജിറ്റല്‍ ഓട്ടോ സ്റ്റാന്‍ഡ് പാലക്കാട്ട്; അഭിനന്ദനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

  പഴമ്പാലക്കോട് ഓട്ടോ സ്റ്റാന്‍ഡിലെ പത്ത് ഓട്ടോകളിലാണ് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഓട്ടോക്കൂലി നല്‍കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.

  കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം

  കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം

  • Share this:
   പാലക്കാട്: സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഓട്ടോ സ്റ്റാന്‍ഡ് പാലക്കാട്ട് പ്രവര്‍ത്തനം ആരംഭിച്ചു. സ്മാർട്ട് ഡ്രൈവർമാരെ അഭിനന്ദിച്ച് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ നടത്തിയിരിക്കുന്നത് അഭിനന്ദനാര്‍ഹമായ നീക്കമാണെന്നും ഇത് എല്ലാവര്‍ക്കും മാതൃകയാക്കാമെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

   Also Read- ആദ്യ രണ്ട് ദിവസത്തിനുള്ളിൽ ജനസംഖ്യയുടെ 10% പേർക്കും വാക്സിൻ നൽകി ഇസ്രായേൽ

   പഴമ്പാലക്കോട് ഓട്ടോ സ്റ്റാന്‍ഡിലെ പത്ത് ഓട്ടോകളിലാണ് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഓട്ടോക്കൂലി നല്‍കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. തപാല്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഓട്ടോറിക്ഷകളില്‍ ഒട്ടിച്ച ക്യൂ ആര്‍ കോഡ് മൊബൈല്‍ ഫോണ്‍ വഴി സ്‌കാന്‍ ചെയ്തു യാത്രക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം കൈമാറാം. ഇന്ത്യന്‍ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

   Also Read- മാലിന്യം നീക്കം ചെയ്യാത്ത മുനിസിപ്പാലിറ്റിക്കെതിരെ യുവാവിന്റെ പ്രതിഷേധം   Also Read- കാക്കകൾ കൂട്ടത്തോടെ ചാകുന്നു; പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രാജസ്ഥാനിൽ അതീവ ജാഗ്രത

   യാത്രക്കാര്‍ക്ക് പണം കൈയ്യില്‍ കരുതാതെ യാത്ര ചെയ്യാമെന്നുള്ളതാണ് ഈ പദ്ധതിയുടെ ഗുണം. ഓട്ടോ ഡ്രൈവര്‍മാരുടെ പടം അടക്കം ട്വിറ്ററിര്‍ പോസ്റ്റ് ചെയ്താണ് കേന്ദ്രമന്ത്രി അഭിനന്ദനം അറിയിച്ചത്.
   Published by:Rajesh V
   First published:
   )}