നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കല്പാത്തി രഥോത്സവത്തിന് കൊടിയേറി; ഇത്തവണ വലിയ രഥങ്ങൾ ഉണ്ടാവില്ല

  കല്പാത്തി രഥോത്സവത്തിന് കൊടിയേറി; ഇത്തവണ വലിയ രഥങ്ങൾ ഉണ്ടാവില്ല

  വലിയ രഥങ്ങൾക്ക് പകരം പല്ലക്കുകളിലാണ് രഥ പ്രയാണം നടത്തുക. പ്രധാന ക്ഷേത്രമായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്.

  ratholsavom

  ratholsavom

  • Share this:
  പാലക്കാട്: ചരിത്ര പ്രസിദ്ധമായ കല്പാത്തി രഥോത്സവത്തിന് കൊടിയേറി. കല്‍പ്പാത്തി രഥോത്സവം ഇത്തവണ ആചാരങ്ങള്‍ മാത്രമായി ഒതുങ്ങും. കോവിഡ് കാലമായതിനാൽ ആഘോഷങ്ങളില്ലാതെ ക്ഷേത്ര ചടങ്ങുകൾ മാത്രമാണ് ഇത്തവണ ഉണ്ടാവുക.

  വലിയ രഥങ്ങൾക്ക് പകരം പല്ലക്കുകളിലാണ് രഥ പ്രയാണം നടത്തുക. പ്രധാന ക്ഷേത്രമായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്.

  തുടർന്ന്  പഴയകല്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലും കൊടിയേറി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  ആളും ആരവുമില്ലാതെയാണ് ഇത്തവണ രഥോത്സവം നടക്കുക.

  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്ര മതിൽക്കെട്ടിനകത്താണ് ചടങ്ങുകൾ നടക്കുക. പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കില്ല. നവംബർ 13 മുതൽ 16 വരെയാണ് രഥപ്രയാണം. നിയന്ത്രണങ്ങൾ കണക്കിലെടുത്ത് വലിയ രഥങ്ങൾ ഒഴിവാക്കും.  ചടങ്ങുകൾ പൂർത്തിയാക്കാൻ പല്ലക്കുകളിലും ഗോരഥങ്ങളിലുമായി രഥപ്രയാണം നടത്തും. വരുന്ന പതിനാലുവരെ വൈകിട്ട് ദേവന്മാരുടെ പ്രദക്ഷിണം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
  Published by:Gowthamy GG
  First published:
  )}