• HOME
  • »
  • NEWS
  • »
  • kerala
  • »
  • Palakkad | പാലക്കാട് നിരോധനാജ്ഞ 28 വരെ നീട്ടി; ഇരുചക്ര വാഹനങ്ങളിലെ യാത്രാ നിയന്ത്രണം തുടരും

Palakkad | പാലക്കാട് നിരോധനാജ്ഞ 28 വരെ നീട്ടി; ഇരുചക്ര വാഹനങ്ങളിലെ യാത്രാ നിയന്ത്രണം തുടരും

കൊലപാതകങ്ങളെ തുടർന്ന് ജില്ലയിൽ നടപ്പാക്കിയ നിരോധനാജ്ഞ ഇത് രണ്ടാം തവണയാണ് നീട്ടുന്നത്

  • Share this:
    പാലക്കാട്: ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഈ മാസം 28 വരെ നീട്ടിയതായി ജില്ലാ കളക്ടർ അറിയിച്ചു. കൊലപാതകങ്ങളെ തുടർന്ന് ജില്ലയിൽ നടപ്പാക്കിയ നിരോധനാജ്ഞ ഇത് രണ്ടാം തവണയാണ് നീട്ടുന്നത്. ആദ്യം നീട്ടിയ നിരോധനാജ്ഞ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയിരിക്കുന്നത്. നിരോധനാജ്ഞ തുടരുന്നതിനൊപ്പം തന്നെ ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രയ്ക്കുള്ള നിയന്ത്രണവും തുടരും.

    ഇരുചക്ര വാഹനങ്ങളിൽ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവരുടെ പിൻസീറ്റ് യാത്രയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് അംഗങ്ങളായ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനമെന്നുമാണെന്നാണ് കളക്ടർ വ്യക്തമാക്കിയത്. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടില്ലെന്ന് വ്യക്തമാക്കി അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠനാണ് ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചത്.

    ജില്ലയിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മൂന്ന് കമ്പനി സായുധ പൊലീസ് സേനയെ കൂടാതെ രാത്രി പട്രോളിങ്ങും പരിശോധനയും സജീവമാണ്. നഗരത്തിലേക്ക് പ്രവേശിക്കുന്ന റോഡുകളിലും കവലകളിലും ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങളുടെ വിവരശേഖര‍ണം നടത്തുന്നുണ്ട്. രാത്രി പട്രോളിങ്ങും പരിശോധനയും ഉൾപ്പെടെ ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാട് പൊലീസിന്‍റെ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ട്. 90 പൊലീസുകാരാണ് തമിഴ്നാട്ടിൽനിന്ന് എത്തിയിട്ടുള്ളത്.

    Palakkad Murder | RSS നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

    പാലക്കാട്: ആര്‍എസ്എസ്(RSS) നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍(Srinivasan Murder Case) മൂന്നു പേര്‍ കൂടി അറസ്റ്റില്‍(Arrest). കല്‍പ്പാത്തി സ്വദേശി അഷ്ഫാഖ്, ഒലവക്കോട് സ്വദേശി അഷ്റഫ്, കാഞ്ഞിരപ്പുഴ സ്വദേശി സദ്ദാം ഹുസ്സൈന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ സദ്ദാം ഹുസ്സൈന്‍ ശംഖുവാരത്തോട് പള്ളി ഇമാമാണ്.

    പ്രതികളിലൊരാളെ ഒളിപ്പിച്ചതിനാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയുടെ മൊബൈല്‍ ഫോണും ഇമാം സൂക്ഷിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കൊലയാളികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ശംഖുവാരത്തോട് പള്ളിയില്‍ നിന്ന് കണ്ടെടുത്തു. ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷയും പ്രതികളുടെ മൂന്നു ബൈക്കുകളും കസ്റ്റഡിയിലെടുത്തു.

    Also Read-CPM പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതി ഒളിവില്‍ താമസിച്ച വീടിന് നേരെ ബോംബേറ്; മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വീടിനു സമീപം

    ശ്രീനിവാസന്‍ വധകേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം ആറായി. കല്പാത്തി സ്വദേശി മുഹമ്മദ് ബിലാല്‍, ശങ്കുവാരത്തോട് സ്വദേശികളായ റിയാസുദ്ദീന്‍, മുഹമ്മദ് റിസ്വാന്‍, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

    മുഹമ്മദ് ബിലാലും റിയാസൂദ്ദിനും ഗൂഡാലോചനയില്‍ പങ്കെടുക്കുകയും ശ്രീനിവാസനെ കൊലപ്പെടുത്തുന്ന സമയത്തു സ്ഥലത്ത് ഉണ്ടായിരുന്നവരുമാണ്. റിസ്വാന്‍ കൃത്യത്തില്‍ പങ്കെടുത്തവരുടെ ഫോണുകള്‍ ശേഖരിച്ചു അവരവരുടെ വീടുകളില്‍ എത്തിച്ചു കൊടുത്തു. സഹദ് ഗൂഢാലോചനയില്‍ പങ്കെടുക്കുകയും മറ്റ് സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്തയാളാണ്.

    Also Read-Palakkad Murder |ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍

    ഇന്നലെ പിടിയിലായ അഷ്‌റഫ്, അഷ്ഫാഖ് എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടും മുന്‍പ് അബ്ദുള്‍ റഹ്‌മാന്‍ സഹോദരനെയാണ് ഫോണ്‍ ഏല്‍പ്പിച്ചത്. ബിലാല്‍ അത് പള്ളിയില്‍ ഒളിപ്പിച്ചു വെച്ചു. പള്ളിയോട് തൊട്ടുള്ള സ്ഥലത്താണ് ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷ ഉപേക്ഷിച്ചത്. അഞ്ച് വാളുകള്‍ 15 ന് രാത്രി തന്നെ ഓട്ടോയില്‍ എത്തിച്ചിരുന്നുവെന്ന് പ്രതികള്‍ തെളിവെടുപ്പിനിടെ പറഞ്ഞു.
    Published by:Naveen
    First published: