മലപ്പുറം: ഉത്സവ ചടങ്ങിനിടെ വഴിപാടായി ഒരുങ്ങിയ കരിങ്കാളി വേഷത്തിന് തീപിടിച്ചു. മലപ്പുറം ചങ്ങരംകുളത്ത് കണ്ണേങ്കാവ് പൂരത്തിനിടെയാണ് സംഭവം നടന്നത്. പൊള്ളലേറ്റ തൃത്താല സ്വദേശി വാസുവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ്.
നരണിപ്പുഴയിലെ വീട്ടിൽനിന്നു വഴിപാടായി നടത്തിയ കരിങ്കാളി അനുഷ്ഠാനത്തിനിടെയാണ് അപകടം. കരിങ്കാളി വേഷം കെട്ടിയാടുന്നതിനിടെ നിലവിളക്കിൽ നിന്നും വേഷവിധാനങ്ങളിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.