പാലക്കാട്: മൂവാറ്റുപുഴയിലെ പെട്ടിഓട്ടോറിക്ഷയ്ക്ക് ചുമത്തിയ പിഴ ലഭിച്ചത് പാലക്കാട് സ്വദേശിയുടെ ബൈക്കിന്റെ പേരിലെന്ന് പരാതി. കെ.കെ.നിഷിലിന്റെ ഇരുചക്രവാഹന നമ്പരിലാണ് പിഴ ലഭിച്ചത്. പാലക്കാട് ബാങ്കിന്റെ മുൻപിൽ പാർക്കിങ്ങിലായിരുന്ന ബൈക്കിനാണ് പിഴ ലഭിച്ചത്.
വൃത്തിഹീനമായ വാഹനമെന്നാണ് പിഴയുടെ കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. 250 രൂപ പിഴയടയ്‌ക്കാനാണ് നിര്‍ദേശം. തന്റെ വണ്ടി നമ്പറില്‍ മറ്റൊരു വാഹനത്തിന് പിഴ ചുമത്തിയതിന് എതിരായ പിഴവ് പരിഹരിക്കാന്‍ നിഷില്‍ മോട്ടോർ വാഹനവകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
അതേസമയം അഴിമതി കുരുക്കിലാണെങ്കിലും എഐ ക്യമറ ഈ മാസം 20 മുതൽ പ്രവർത്തിച്ചു തുടങ്ങും. ബോധവൽക്കരണത്തിനായി 19 വരെ പിഴ ഈടാക്കില്ല. പദ്ധതി കഴിഞ്ഞ 20നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fine, Mvd kerala