• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്; സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി

വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്; സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി

പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

Walayar_Girls

Walayar_Girls

  • Last Updated :
  • Share this:
    പാലക്കാട്: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ സഹോദരിമാർ മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്സോ കോടതി. പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

    കൊലപാതക സാധ്യത പരിശോധിക്കാതെയാണ് സിബിഐ സംഘം കുറ്റപത്രം സമർപ്പിച്ചതെന്നും പ്രധാനകാര്യങ്ങൾ അന്വേഷിച്ചില്ലെന്നും ആരോപിച്ചാണ് പെൺകുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്. എന്നാൽ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി വേണം തുടരന്വേഷണം നടത്താനെന്ന് പെൺകുട്ടികളുടെ അമ്മ ആവശ്യപെട്ടു.

    കേസ് അന്വേഷണത്തിൽ സിബിഐ സമർപ്പിച്ച രേഖകളും തെളിവുകളും പൊരുത്തപ്പെടുന്നില്ലെന്നും കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

    Also Read- പാലക്കാട് DYFI യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു

    നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നായിരുന്നു സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. നേരത്തേ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് വ്യത്യസ്തമായി ഒന്നും കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല.

    ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 2020 ലാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. 2021 ഡിസംബറിലാണ് വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
    Also Read- മനോരമയെ കൊന്നത് കഴുത്തിൽ കത്തികൊണ്ട് കുത്തി; വായിൽ തുണി തിരുകി

    2017ലാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഡമ്മി പരീക്ഷണം ഉൾപ്പടെ നടത്തിയതിന് ശേഷമായിരുന്നു പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ സിബിഐ എത്തിയത്. എന്നാൽ അന്വേഷണം പൂർണമല്ലെന്നും രണ്ടാമത്തെ പെൺക്കുട്ടിയുടെ മരണം കൊലപാതകമാണെന്ന പരാതി സിബിഐ പരിശോധിച്ചില്ലെന്നും പെൺകുട്ടികളുടെ അമ്മ പറയുന്നു.

    13 വയസുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും 9 വയസുള്ള സഹോദരിയെ 2017 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ പ്രതികളെ വെറുതെവിട്ട സാഹചര്യത്തിലാണ് സിബിഐ അന്വേഷണം നടത്തിയത്.

    പീഡനത്തിന് ഇരയായതിന് ശേഷമുള്ള മരണമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെങ്കിലും പോലീസ് തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയതോടെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
    Published by:Naseeba TC
    First published: