കാസർകോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ പാലക്കാട് കിരീടം നിലനിർത്തി. 951 പോയന്റുമായാണ് പാലക്കാട് ഒന്നാമതെത്തിയത്. 949 പോയന്റുമായി കോഴിക്കോടും കണ്ണൂരും തൊട്ടു പിന്നിൽ എത്തി. 940 പോയിന്റുമായി തൃശൂർ മൂന്നാമതെത്തി. ആലത്തൂർ ബി എസ് എസ് ഗുരുകുലം സ്‌കൂളാണ് സ്‌കൂളുകളിൽ ഒന്നാമത്. അടുത്ത വർഷം സ്കൂൾ കലോത്സവം കൊല്ലത്ത് നടക്കും.
അന്തിമ പോയന്റ് നില:
പാലക്കാട് 951
കോഴിക്കോട് 949
കണ്ണൂർ 949
തൃശൂർ 940
മലപ്പുറം 909
എറണാകളും 904
തിരുവനന്തപുരം 898
കോട്ടയം 894
കാസർഗോഡ് 875
വയനാട് 874
ആലപ്പുഴ 868
കൊല്ലം 860
പത്തനംതിട്ട 773
ഇടുക്കി 722
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kozhikode in school youth festival, Palakkad retains gold cup, School youth festival, Youth festival