വാളയാർ  കേസിൽ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച്ച സംഭവിച്ചതായി പാലക്കാട് എസ് പി ശിവവിക്രം

അടുത്ത 15 ന് പാലക്കാട് നടക്കുന്ന സിറ്റിങ്ങോടെ കമ്മീഷന്റെ തെളിവെടുപ്പ് പൂർത്തിയാകും

News18 Malayalam | news18
Updated: February 10, 2020, 5:03 PM IST
വാളയാർ  കേസിൽ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച്ച സംഭവിച്ചതായി പാലക്കാട് എസ് പി ശിവവിക്രം
walayar
  • News18
  • Last Updated: February 10, 2020, 5:03 PM IST
  • Share this:
കൊച്ചി: വാളയാർ  കേസിൽ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച്ച സംഭവിച്ചതായി പാലക്കാട് എസ് പി ശിവവിക്രം. ജുഡീഷ്യൽ കമ്മീഷന് നൽകിയ മൊഴിയിലാണ് ശിവവിക്രം ഇങ്ങനെ പറഞ്ഞത്. കേസ് ആദ്യം അന്വേഷിച്ച എസ് ഐ പിസി ചാക്കോയ്ക്ക് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും കേസിന്‍റെ വിചാരണഘട്ടത്തിലും വീഴ്ച്ച സംഭവിച്ചുവെന്നും എസ് പി മൊഴി നൽകി.

അതേസമയം, ഡി വൈ എ,സ് പി സോജന്‍റെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ശിവവിക്രം നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. പ്രോസിക്യൂഷനാണ് വീഴ്ച സംഭവിച്ചതെന്നാണ് കോടതി ഉത്തരവിൽ നിന്നും  താൻ മനസ്സിലാക്കുന്നതെന്നും റിട്ടയർഡ് ജഡ്ജി പി.കെ ഹനീഫ കമ്മീഷന് മുമ്പാകെ ശിവവിക്രം പറഞ്ഞു.

കിണർ കുഴിച്ചപ്പോൾ കിട്ടിയത് 'സ്വർണത്തോണി'; മലപ്പുറത്തെ യുവാവിന് നഷ്ടമായത് 3 ലക്ഷം രൂപ

അടുത്ത 15ന് പാലക്കാട് നടക്കുന്ന സിറ്റിങ്ങോടെ കമ്മീഷന്‍റെ തെളിവെടുപ്പ് പൂർത്തിയാകും. കൊല്ലപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കളെയും പ്രോസിക്യൂട്ടർമാരിൽ ഒരാളായ ജലജ മാധവനിൽ നിന്നും മൊഴി എടുക്കും. പാലക്കാട്‌ ജില്ലാ പൊലീസ് മേധാവിയായിരുന്ന ദേവേഷ് കുമാർ ബഹറ, പ്രതീഷ് കുമാർ എന്നിവരിൽ നിന്നും മൊഴി എടുക്കാനുണ്ട്.

ഇതിനുശേഷം ഉടൻ കമ്മീഷൻ റിപ്പോർട്ട്‌ സർക്കാരിന് സമർപ്പിക്കും. വാളയാറിൽ ദൂരൂഹസാഹചര്യത്തിൽ മരണപ്പെട്ട പെൺകുട്ടികളുടെ കേസിൽ പ്രതികളെ വെറുതെവിട്ട സാഹചര്യത്തിലാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്. വിചാരണഘട്ടത്തിലാണോ അന്വേഷണ ഘട്ടത്തിലാണോ പ്രതികൾ രക്ഷപെടാനുള്ള സാഹചര്യമുണ്ടായതെന്ന് അടക്കമുള്ള കാര്യങ്ങൾ കമ്മീഷൻ പരിശോധിക്കും.
First published: February 10, 2020, 5:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading