കൊച്ചി: ഞായറാഴ്ച്ച രാവിലെയാണ് പാലക്കാട് (Palakkad) കൊല്ലങ്കോട് കിഴക്കേ ഗ്രാമത്തിൽ യുവാവിനും പെൺകുട്ടിക്കും തീപൊള്ളലേറ്റത്. പൊള്ളലേറ്റ കിഴക്കേ ഗ്രാമം സ്വദേശി സുബ്രഹ്മണ്യനും, പതിനാറുകാരിയായ സുഹൃത്തും ഉച്ച കഴിഞ്ഞ് 2. 30 ന് എറണാകുളത്തെ സ്വകാര്യ ശുപത്രിയിലാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് (Palakkad Suicide)പ്രാഥമിക നിഗമനം.
സംഭവത്തെ കുറിച്ച് സുബ്രഹ്മണ്യത്തിന്റെ അയൽവാസിയും സിവിൽ പോലീസ് ഓഫീസറുമായ സന്തോഷ് പറയുന്നത് ഇങ്ങനെ, ഇന്ന് രാവിലെ ഏഴരയോടെയാണ് സുബ്രഹ്മണ്യത്തിന്റെ വീട്ടിൽ നിന്നും പുക ഉയരുന്നത് കാണുന്നത്. ബഹളം കേട്ട് നാട്ടുകാരായ തങ്ങൾ സുബ്രഹ്മണ്യത്തിന്റെ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. നാട്ടുകാർ തന്നെയാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്.
Also Read-
പിറന്നാൾ ദിവസം ആത്മഹത്യാശ്രമം; സുബ്രഹ്മണ്യം തീകൊളുത്തിയത് പിറന്നാൾ ആശംസിക്കാനെത്തിയ പെൺകുട്ടിയെ
അപ്പോഴേക്കും ശരീരമാസകലം പൊള്ളലേറ്റ നിലയിൽ സുബ്രഹ്മണ്യവും പെൺകുട്ടിയും വീടിന്റെ വാതിൽ സ്വയം തുറന്ന് പുറത്തു വരികയായിരുന്നു. പുറത്തെത്തിയ രണ്ടുപേരും ആദ്യം കുടിക്കുവാൻ വെള്ളം ആവശ്യപ്പെട്ടു. ഈ സമയം അവിടെയെത്തിയ നാട്ടുകാരിൽ ചിലർ ഇരുവർക്കും കുടിക്കാൻ വെള്ളവും നൽകി. അപ്പോഴേക്കും ഇരുവരെയും ആശുപത്രിയിൽ എത്തിക്കുവാനായി ആംബുലൻസും സ്ഥലത്തെത്തിയിരുന്നു. ആംബുലൻസിലേക്ക് ഇരുവരും ഒരുമിച്ച് നടന്നാണ് കയറിയത്. പൊള്ളലേറ്റതിന്റെ അസ്വസ്ഥതകൾ ഇരുവരും പ്രകടിപ്പിച്ചിരുന്നു.
Also Read-
പാലക്കാട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തിയ സംഭവം: യുവാവും പെൺകുട്ടിയും മരിച്ചു
എന്നാൽ എന്തിനാണ് അത്മഹത്യക്ക് ശ്രമിച്ചത് എന്നതിനെക്കുറിച്ച് ഇരുവരും ആരോടും പറഞ്ഞതുമില്ല. ഇരുവരെയും ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ശരീരത്തിൽ 50 ശതമാനത്തിലേറെ പൊള്ളലേറ്റതിനാൽ അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എറണാകുളത്തെ ആശുപത്രിയിൽ 12.30 ഓടു കൂടി എത്തിയ ഇരുവരെയും വെന്റിലേറ്ററിലേക്ക് മാറ്റി. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കും 2. 15 നും ഇടയിൽ മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ഇരുവരും മരണപ്പെട്ടത്.
സുബ്രഹ്മണ്യത്തിന്റെ പിറന്നാൾ ദിനത്തിലാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നെന്നാണ് സൂചന. മൃതദേഹം എറണാകുളത്തെ സ്വകാര്യശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാലാക്കാട് നിന്നും പൊലീസ് എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും ആണ് ആശുപത്രിയിൽ ഉള്ളത്. സുബ്രഹ്മണ്യത്തിന്റെ പിതാവും ആശുപത്രിയിൽ എത്തിയിരുന്നു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.