HOME » NEWS » Kerala » PALAKKAD WILL BE A BETTER CITY IN TWO YEARS SAYS METROMAN E SREEDHARAN

പാലക്കാടിനെ രണ്ടുവർഷത്തിനുള്ളിൽ മികച്ച നഗരമാക്കും: മെട്രോമാൻ ഇ ശ്രീധരൻ

താനൊരു രാഷ്ട്രീയക്കാരനല്ല ടെക്‌നോക്രാറ്റാണ്. വേറിട്ട പ്രചാരണ രീതിയായിരിക്കും തന്റേത്. എതിരാളികളുമായി മത്സരിക്കും. പക്ഷെ തമ്മിൽ തല്ല് കൂടില്ല.

News18 Malayalam | news18-malayalam
Updated: March 12, 2021, 11:06 AM IST
പാലക്കാടിനെ രണ്ടുവർഷത്തിനുള്ളിൽ മികച്ച നഗരമാക്കും: മെട്രോമാൻ ഇ ശ്രീധരൻ
E Sreedharan
  • Share this:
പാലക്കാട്: പാലക്കാട് ബി ജെ പി സ്ഥാനാർത്ഥിയാകുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ വികസനമാണ് ചർച്ച ചെയ്യുന്നതെന്ന് ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിൽ വികസന മുരടിപ്പാണ്. പാലക്കാടിനെ രണ്ട് വർഷത്തിനകം മികച്ച നഗരമാക്കുമെന്നും വാർത്താ സമ്മേളനത്തിൽ ശ്രീധരൻ വ്യക്തമാക്കി.

താനൊരു രാഷ്ട്രീയക്കാരനല്ല ടെക്‌നോക്രാറ്റാണ്. വേറിട്ട പ്രചാരണ രീതിയായിരിക്കും തന്റേത്. എതിരാളികളുമായി മത്സരിക്കും. പക്ഷെ തമ്മിൽ തല്ല് കൂടില്ല. പഠിച്ചതും താമസിച്ചതും പാലക്കാട്ടാണ്. അഞ്ച്‌കൊല്ലം കൊണ്ട് പാലക്കാടിനെ ഇന്ത്യയിലെ മികച്ച പട്ടണമാക്കും. മാറിമാറിവരുന്ന യു ഡി എഫ്, എൽ ഡി എഫ് ഭരണം ജനം മടുത്തു. ഇത്തവണ ബിജെപി ഭരണം പിടിച്ചെടുക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ശ്രീധരൻ വ്യക്തമാക്കി.

Also Read- കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന്; കെ ബാബുവിന് വേണ്ടി തൃപ്പൂണിത്തുറയിൽ പ്രകടനം

എൽ ഡി എഫിന് തുടർഭരണം ഉണ്ടാകുമെന്ന പ്രതീക്ഷയില്ല. പുതിയ പദ്ധതികളൊന്നും തുടങ്ങിവെയ്ക്കാൻ സർക്കാരിന് കഴിഞ്ഞില്ല. കഴിഞ്ഞ അഞ്ച് വർഷം അഴിമതിയായിരുന്നു. ഡിജിറ്റൽ പ്രചാരണത്തിന് മുൻതൂക്കം നൽകുമെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.

രാഷട്രീയമല്ല നാടിന്റെ വികസനമാണ് തന്റെ ലക്ഷ്യം. പാലക്കാട്ടെ യുവാക്കളിൽ തനിക്ക് വിശ്വസമുണ്ട്. രാജ്യത്ത് വിദ്യാസമ്പന്നരായ ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read- 78കാരിയെ വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവിയിൽ: ഹോം നഴ്സ് അറസ്റ്റിൽ

ഇ ശ്രീധരനെ പാലക്കാട് മണ്ഡലത്തിൽ മത്സരിപ്പിക്കുന്ന കാര്യം ബിജെപി നേതൃത്വത്തിന്റെ സജീവ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം പാലക്കാട്ടെ യുവാക്കളുടെ കർമ്മശേഷിയെ പ്രകീർത്തിച്ചത്. വിവാദങ്ങളല്ല വികസനമാണ് തന്റെ പ്രചാരണം. പാലക്കാട്ടെ യുവാക്കളിൽ വിശ്വാസമുണ്ട്. പ്രായക്കൂടുതൽ അനുഭവസമ്പത്താകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാർ അഞ്ച് കൊല്ലം നടത്തിയ പ്രധാന വികസനം പാലാരിവട്ടം പാലമാണ്. അതു നടപ്പാക്കിയത് ഡിഎംആർസിയാണ്. മറ്റൊന്നും എൽഡിഎഫ് സർക്കാർ ചെയ്തില്ലെന്നും പല പദ്ധതികളും തടയാനാണ് സർക്കാർ ശ്രമിച്ചതെന്നും ശ്രീധരൻ ആരോപിച്ചു. റെയിൽവേയുടെ പല പദ്ധതികളും എൽഡിഎഫ് സർക്കാർ നടപ്പാക്കിയില്ല. വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചു. തിരുവനന്തപുരം വിമാനത്താവള സ്വകാര്യ പങ്കാളിത്തം അദാനിക്ക് നൽകുന്നത് തടഞ്ഞു. തിരുവനന്തപുരം വിമാനത്താവളം വികസനം ഇല്ലാതാക്കാൻ ജനങ്ങളുടെ നികുതി പണം കൊണ്ട് സുപ്രീം കോടതിയിൽ പോകുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഹൈസ്പീഡ് പദ്ധതി തുടങ്ങാൻ നമ്മതിച്ചില്ല. പല പദ്ധതികളിൽ നിന്നും ഡിഎംആർസിയെ ഓടിച്ചുവെന്നും ശ്രീധരൻ കുറ്റപ്പെടുത്തി.

ശബരിമലയിൽ 2018 ൽ ഉണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തെ ശ്രീധരൻ തള്ളി. എല്ലാം ചെയ്തിട്ട് ഇപ്പോൾ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും ശബരിമലയിൽ ആളുകളുടെ വികാരം മുറിപ്പെടുത്തിയെന്നും ശ്രീധരൻ ആരോപിച്ചു. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനമായില്ലെങ്കിലും പാലക്കാട് ഇ ശ്രീധരൻ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പാലാക്കാട് ബിജെപി ഓഫീസിലെത്തിയതായിരുന്നു അദ്ദേഹം.
Published by: Rajesh V
First published: March 12, 2021, 11:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories