നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാരിവട്ടം പാലം അഴിമതി: കരാറുകാരായ ആർഡിഎസ് കമ്പനിയില്‍ നിന്ന് 4.13 കോടി രൂപ കണ്ടുകെട്ടി

  പാലാരിവട്ടം പാലം അഴിമതി: കരാറുകാരായ ആർഡിഎസ് കമ്പനിയില്‍ നിന്ന് 4.13 കോടി രൂപ കണ്ടുകെട്ടി

  പാലത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായ കമ്പനിയിൽ നിന്നും പാലം നിർമിക്കുന്നതിനാവശ്യമായ തുക ഈടാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

  palarivattom

  palarivattom

  • Share this:
   പാലാരിവട്ടം പാലം അഴിമതിയിൽ കരാറുകാരായ ആർ.ഡി.എസ് കമ്പനിയിൽ നിന്ന് തുക ഈടാക്കാൻ സർക്കാർ നടപടി തുടങ്ങി. കമ്പനിയിൽ നിന്ന് 4,13 കോടി രൂപ പിടിച്ചെടുത്തു. പെർഫോമൻസ് ഗ്യാരന്റി തുകയാണ് കണ്ടുകെട്ടി ഖജനാവിലേക്ക് മുതൽക്കൂട്ടിയതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ അറിയിച്ചു.

   കരാർ പ്രകാരം നിർമാണം നല്ലരീതിയിൽ നിർവഹിച്ച് കഴിഞ്ഞാൽ പെർഫോമൻസ് ഗ്യാരന്റി റിലീസ് ചെയ്ത് കരാറുകാർക്ക് കൊടുക്കുന്നതാണ് രീതി. കരാറിൽ പറയുന്നതുപ്രകാരം നിർമാണം നടത്താതിരുന്നാൽ ഈ തുക സർക്കാരിന് കണ്ടുകെട്ടാമെന്നുള്ള കരാർ വ്യവസ്ഥ പ്രകാരമാണ് പണം കണ്ടുകെട്ടിയത്.

   Also Read- വാളയാർ: ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുമെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ

   റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷന്റെ എംഡിയായി ചുമതലയേറ്റ രാഹുൽ ആർ ആണ് ഇതു സംബന്ധിച്ച നിർദേശം പൊതുമരാമത്ത് മന്ത്രിക്ക് മുന്നിൽ വെച്ചത്. ഇക്കാര്യം പരിശോധിച്ച മന്ത്രി തുക കണ്ടുകെട്ടുന്നതിന് അനുമതി നൽകി.

   പാലത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായ കമ്പനിയിൽ നിന്നും പാലം നിർമിക്കുന്നതിനാവശ്യമായ തുക ഈടാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പാലത്തിന്റെ പുനർനിർമാണ പ്രവൃത്തികൾക്ക് ഡിഎംആർസിയെ മന്ത്രിസഭാ യോഗം ചമതലപ്പെടുത്തിയിരുന്നു.
   First published:
   )}