തിരുവനന്തപുരം: പാലാരിവട്ടം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരെ മന്ത്രി ജി. സുധാകരൻ. സൂരജ് പണ്ടേ പ്രശ്നക്കാരനായ ഓഫീസറാണെന്നും താൻ തന്നെ സൂരജ് പുറത്തിറക്കിയ 24 ഉത്തരവുകൽ റദ്ദാക്കിയിട്ടുണ്ടെന്നും ജി. സുധാകരൻ പറഞ്ഞു. പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ നടപടികളിൽ സർക്കാർ ഇടപെടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് മുൻമന്ത്രി ടി.ഒ സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്യുമെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
മൊബിലൈസേഷന്‍ അഡ്വാന്‍സ് എന്ന പേരിലുള്ള മുന്‍കൂര്‍ തുക നല്കുന്ന രീതി പൊതുമരാമത്തിൽ പണ്ടേയില്ല. കരാറുകാർക്ക് മുന്‍കൂര്‍ പണം നല്‍കുന്നത് തെറ്റായ നടപടിക്രമമാണെന്നും ജി സുധാകരന് പറഞ്ഞു. റോഡ് ഫണ്ട് ബോര്‍ഡും, റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനും തമ്മിലുള്ള പണമിടപാട് ശരിയല്ലെന്നും സുധാകരന് വ്യക്തമാക്കി.
പാലാരിവട്ടം പാലം അഴിമതിയിൽ ടി.ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ നടപടിയെടുക്കാൻ വിജിലൻസ് തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.