തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച് പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ഉദ്യോഗസ്ഥന്റെ ആരോപണത്തിന് മന്ത്രിയായിരുന്ന ആള് പരസ്യമായി മറുപടി പറയുന്നത് ശരിയല്ല. അന്വേഷണം നടക്കട്ടെ. പാലം നിര്‍മിച്ച കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയതില്‍ തെറ്റില്ല. മൊബിലൈസേഷന്‍ അഡ്വാന്‍സ് നിയമാനുസൃതമാണ്. ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.
നിര്‍മാണച്ചുമതലയുള്ള കമ്പനിക്ക് നിശ്ചിത തുക മുന്‍കൂറായി നല്കാന് തീരുമാനിച്ചത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ നിർദ്ദേശപ്രകാരമാണെന്ന് ടി.ഒ. സൂരജ് ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു.
പാലം നിർമ്മാണത്തിൽ സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മന്ത്രി വകുപ്പിന്റെ തലവനാണ്. അല്ലാതെ സാങ്കേതിക വിദഗ്ധനല്ല. മന്ത്രിമാര്‍ ഭരണാനുമതി നല്കുന്നു എന്നല്ലാതെ സാങ്കേതിക വിദഗ്ധരല്ല. പാലം പൊളിച്ച് പണിയുന്നതിനോ ബലപ്പെടുത്തുന്നതിനോ ഏത് തീരുമാനം എടുത്താലും സ്വാഗതം ചെയ്യുമെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.