• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്നു സ്പീക്കര്‍

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്നു സ്പീക്കര്‍

ഇതുവരെ ആരും അനുമതി തേടിയിട്ടില്ലെന്നും ചോദിച്ചാൽ അപ്പോൾ തീരുമാനം അറിയിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

  • Share this:
    കോഴിക്കോട്: പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനോ അറസ്റ്റു ചെയ്യുന്നതിനോ അനുമതി ആവശ്യമില്ലെന്ന് സ്പീക്കർ. നിയമസഭാ മന്ദിരത്തിൽ നിന്നും അറസ്റ്റു ചെയ്യുന്നതിനു മാത്രമെ അനുമതി ആവശ്യമുള്ളൂവെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.

    അതേസമയം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ ആരും അനുമതി തേടിയിട്ടില്ലെന്നും ചോദിച്ചാൽ അപ്പോൾ തീരുമാനം അറിയിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

    പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് കഴിഞ്ഞ ദിവസം ഇബ്രാഹിം കുഞ്ഞിനെതിരെ രംഗത്തെത്തിയിരുന്നു. കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും 8 കോടി 25 ലക്ഷം രൂപ പലിശ ഇല്ലാതെ മുന്‍കൂര്‍ നല്‍കാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രിയായ ഇബ്രാഹിംകുഞ്ഞാണെന്നാണ് ടി. ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ സർക്കാർ ഉദ്യോഗസ്ഥന്റെ ആരോപണങ്ങൾക്ക് മുൻമന്ത്രി മറുപടി നൽകേണ്ടതില്ലെന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ പ്രതകരണം.

    Also Read 'ഉദ്യോഗസ്ഥന്റെ ആരോപണത്തിന് മന്ത്രിയായിരുന്ന ആള്‍ പരസ്യമായി മറുപടി പറയുന്നത് ശരിയല്ല': വി.കെ ഇബ്രാഹിംകുഞ്ഞ്

    First published: