പാലാരിവട്ടം പാലം അഴിമതി: മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു

എറണാകുളം വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്

news18
Updated: August 22, 2019, 2:54 PM IST
പാലാരിവട്ടം പാലം അഴിമതി: മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു
എറണാകുളം വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്
  • News18
  • Last Updated: August 22, 2019, 2:54 PM IST
  • Share this:
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു. എറണാകുളത്തെ വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്തത്. പാലാരിവട്ടം പാലം അഴിമതി അന്വേഷണവുമായി സഹകരിക്കുമെന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ  ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

പാലാരിവട്ടം മേൽപ്പാല നിർമാണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു. പാലത്തിന് 102 ആർ സി സി ഗർഡറുള്ളതിൽ 97 ലും വിള്ളൽ കണ്ടെത്തിയെന്നും ഇ ശ്രീധരൻ റിപ്പോർട്ട് നൽകിയിരുന്നു. പെയിന്‍റ് ചെയ്തതു കൊണ്ട് വിള്ളലിന്റെ തീവ്രത കണ്ടെത്താനായിരുന്നില്ല. നിലവാരം കുറഞ്ഞ കോൺക്രിറ്റാണ് പാലം നിർമാണത്തിനുവേണ്ടി നടത്തിയത്. 20 വർഷത്തെ മാത്രം ആയുസാണ് പാലത്തിനുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.


മന്ത്രിയായിരുന്ന താന്‍ പാലത്തിന് ഭരണാനുമതി നല്‍കുക മാത്രമാണ് ചെയ്തതെന്നും മറ്റെല്ലാ ഉത്തരവാദിത്തവും ഉദ്യോഗസ്ഥര്‍ക്കാണെന്നും ഇബ്രാഹിംകുഞ്ഞ് നേരത്തെ പറഞ്ഞിരുന്നു. പാലത്തിനും റോഡിനും സിമന്റും കമ്പിയും എത്രയെന്ന് പരിശോധിക്കല്‍ ഉദ്യോഗസ്ഥരുടെ പണിയാണ്. മന്ത്രിക്ക് ആ പണിയല്ല. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ അത് നോക്കിയില്ലെങ്കില്‍ അവര്‍ കുറ്റക്കാരാണ്. മന്ത്രിക്ക് പദ്ധതികളുടെ ഭരണാനുമതി നല്‍കുന്ന ജോലി മാത്രമെ ഉള്ളൂ. അത് കഴിഞ്ഞ് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ പരാതി ലഭിക്കുകയോ വേണം. ഇതൊന്നും പാലാരിവട്ടത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും ഇബ്രാഹിംകുഞ്ഞ് നേരത്തെ വ്യക്തമാക്കിയിരുന്നു.

First published: August 22, 2019, 1:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading