കൊച്ചി: പാലാരിവട്ടം മേൽപ്പാലം ഒക്ടോബർ 10വരെ പൊളിക്കരുതെന്ന് കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. വാക്കാലാണ് നിർദേശം. സർക്കാർ എടുത്ത തീരുമാനവുമായി മുന്നോട്ടുപോകാം. എന്നാൽ പൊളിക്കൽ നടപടികൾ തൽക്കാലം പാടില്ലെന്നാണ് നിർദേശം.
പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ രണ്ട് ഹർജികളാണ് കോടതി പരിഗണിച്ചത്. കേസിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. വിദഗ്ധ പഠനത്തിന് ശേഷമേ പൊളിക്കൽ നടപടി ആരംഭിക്കൂവെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.