നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മോഡലുകൾ മരിച്ച കാറപകടം: DJ പാർട്ടിയുടെ ദൃശ്യം കണ്ടെത്താനായില്ല; ഹാർഡ് ഡിസ്ക് മുക്കിയെന്ന് സംശയം

  മോഡലുകൾ മരിച്ച കാറപകടം: DJ പാർട്ടിയുടെ ദൃശ്യം കണ്ടെത്താനായില്ല; ഹാർഡ് ഡിസ്ക് മുക്കിയെന്ന് സംശയം

  ഇന്നലെ പൊലീസിന് കൈമാറിയ ഡി വി ആറിൽ ഹാളിലെ ഡി ജെ പാർട്ടിയുടെ ദ്യശ്യങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായി. അപകടം നടന്നതിന് പിറ്റേന്ന് തന്നെ ഹാർഡ് ഡിസ്ക് മാറ്റിയെന്നാണ് പൊലീസ് കരുതുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
  കൊച്ചി: മുൻ മിസ് കേരള അൻസി കബീർ (Ansi Kabeer) മരിച്ച കാറപകടത്തിൽ പൊലീസിന് ഹോട്ടലിൽ നിന്ന് ഡിജെ പാർട്ടിയുടെ (DJ Party) ദൃശ്യങ്ങൾ കണ്ടെത്താനായില്ല. ഹാർഡ് ഡിസ്കിനായി (Hard Disk) ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിൽ വീണ്ടും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാർട്ടിയുടെ ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്ക് ഹോട്ടലുകാർ ഒളിപ്പിച്ചെന്ന സംശയത്തിലാണ് പൊലീസ്.

  ഇന്നലെ പൊലീസിന് കൈമാറിയ ഡി വി ആറിൽ ഹാളിലെ ഡി ജെ പാർട്ടിയുടെ ദ്യശ്യങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായി. അപകടം നടന്നതിന് പിറ്റേന്ന് തന്നെ ഹാർഡ് ഡിസ്ക് മാറ്റിയെന്നാണ് പൊലീസ് കരുതുന്നത്. അപകടത്തിൽപെട്ടവർ എത്രസമയം  ഇവിടെ ഉണ്ടായിരുന്നുവെന്നും പാർട്ടിയിൽ മദ്യം അല്ലാതെ മറ്റ് ലഹരിവസ്തുക്കൾ ഉണ്ടായിരുന്നോവെന്നും കണ്ടെത്തുകയാണ് ലക്ഷ്യം. ഡിജെ പാർട്ടി നടന്ന ഹാളും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.

  Also Read- 'ഇടുക്കി DCC പ്രസിഡന്റിന്റെ മുടി വെട്ടില്ല'; ബഹിഷ്കരണം പ്രഖ്യാപിച്ച് ബാര്‍ബര്‍മാര്‍

  ഇന്നലെ ഹോട്ടൽ പരിശോധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കിൻ്റ പാസ് വേഡ് ലഭിച്ചില്ല. ഒന്നരമണിക്കൂറോളം ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി  ഇതിനിടെയാണ്  സി സി ടി വി  ദൃശ്യങ്ങൾ അടങ്ങിയ  ഹാർഡ്  ഡിസ്കിൻ്റെ പാസ്സ്‌വേർഡ്  തങ്ങൾക്ക് അറിയില്ലെന്ന് ഹോട്ടൽ മാനേജ്മെൻറ് അറിയിച്ചത്. എന്തുകൊണ്ടാണ് പാസ്സ്‌വേർഡ്  അറിയില്ല എന്ന വാദം  മാനേജ്മെൻറ് ഉന്നയിച്ചതെന്ന് വ്യക്തമല്ല.  തുടർന്നാണ് പോലീസ് ഇത് കസ്റ്റഡിയിൽ എടുത്തത്.

  Also Read-Climate Change | കാലാവസ്ഥാ വ്യതിയാനം; ദീർഘകാല പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

  കൊച്ചിയിലെ  ആഡംബര ഹോട്ടലിൽ നിന്ന് നിശാ പാർട്ടി കഴിഞ്ഞ് മടങ്ങവെയാണ് മുൻ മിസ് കേരള അടക്കം നാലുപേർ സഞ്ചരിച്ചിരുന്ന കാർ ഇടപ്പള്ളി ഭാഗത്ത് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവർ അബ്ദുറഹ്മാൻ്റ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. ഇയാൾ അമിതമായ രീതിയിൽ മദ്യപിച്ചിരുന്നുവെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായിരുന്നു. അനുവദിച്ച സമയപരിധിലും കൂടുതൽ ബാർ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് വകുപ്പ് ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കിയിരുന്നു.

  ഡ്രൈവറായ അബ്ദുൽ റഹ്മാൻ മദ്യപിച്ച് സംഘത്തിനൊപ്പം യാത്രയുടെ തുടക്കത്തിൽ തന്നെ ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് പോലീസ് ഡിജെ പാർട്ടിയിലെ ദൃശ്യങ്ങൾ തേടുന്നത്. എന്നാൽ ഈ ദൃശ്യങ്ങൾ ഹോട്ടൽ അധികൃതർ  മനപ്പൂർവ്വം ഇല്ലാതാക്കി എന്നാണ് പോലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.

  ദൃശ്യങ്ങൾ  പരിശോധിക്കുകയാണെങ്കിൽ  ഡി ജെ പാർട്ടിയിൽ  പങ്കെടുത്തവരുടെ  മുഴുവൻ വിവരങ്ങളും പുറത്തുവരും. അതു മാത്രമല്ല ഇത്തരം പാർട്ടികളിൽ മദ്യം മാത്രമാണോ ഉപയോഗിക്കുന്നതെന്ന സംശയവും പൊലീസിനുണ്ട്. ഇതിലേക്ക്  യാതൊരു രീതിയിലുള്ള പോലീസ് അന്വേഷണവും കടന്നു വരാതിരിക്കാൻ വേണ്ടി കൂടിയാണ് ഹോട്ടൽ അധികൃതർ ദൃശ്യങ്ങൾ മായ്ച്ചതെന്ന സംശയവും പൊലീസിനുണ്ട്.
  Published by:Rajesh V
  First published:
  )}