• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാരിവട്ടത്ത് പാലം നിർമ്മാണം; ഗതാഗത നിയന്ത്രണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പാലാരിവട്ടത്ത് പാലം നിർമ്മാണം; ഗതാഗത നിയന്ത്രണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പരീക്ഷണാടിസ്ഥാനത്തില്‍ ഒരാഴ്ച്ചത്തേയ്ക്കാണ് നിലവിലെ നിയന്ത്രണം. അടുത്ത ആഴ്ച്ച മുതല്‍ നിയന്ത്രണങ്ങള്‍ മാറ്റുമെന്ന് ഡിസിപി ജി പൂങ്കുഴലി

Palarivattom

Palarivattom

  • Share this:
    കൊച്ചി: പാലം നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ച പശ്ചാത്തലത്തിൽ പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാലത്തിന് അടിയിലൂടെ ഉള്ള ഗതാഗതം ഉണ്ടാവില്ല. നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ സർവീസ് റോഡുകളിൽ അടക്കം ഗതാഗത കുരുക്ക് ഉണ്ടാകാൻ ഇടയുണ്ട്. ഇത് പരിഹരിക്കുന്നതിനും കൊച്ചി ട്രാഫിക് പോലീസിൻറെ നേതൃത്വത്തിൽ നടപടികളും ആരംഭിച്ചിട്ടുണ്ട്.

    palarivattom
    പാലാരിവട്ടത്തെ ഗതാഗത നിയന്ത്രണം


    പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    1) പാലത്തിന്റെ അടിയിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും വിലക്കി

    2) കാക്കനാട്-കലൂര്‍ സിവില്‍ ലൈന്‍ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് പോകാന്‍ പാലത്തിനോട് ചേര്‍ന്ന് പുതിയ യൂടേണുകള്‍

    3) കാക്കനാട് നിന്ന് വരുന്ന വാഹനങ്ങള്‍ ഇടത്തേയ്ക്ക് തിരിഞ്ഞ്  വൈറ്റില ഭാഗത്തുള്ള പുതിയ യൂ ടേണ്‍ എടുക്കണം

    4) കലൂരില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഇടത്തേയ്ക്ക് തിരിഞ്ഞ് ഇടപ്പള്ളി ഭാഗത്തുള്ള യൂ ടേണ്‍ വഴി പോകണം

    5) പാലത്തിന്റെ 300 മീറ്റര്‍ ദൂരത്തിലാണ് 2 പുതിയ യൂ ടേണുകളും ഒരുക്കിയിരിക്കുന്നത്

    Palarivattom
    പാലാരിവട്ടത്തെ ഗതാഗത നിയന്ത്രണം


    6) ദേശീയപാതയിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഇല്ല

    7) സര്‍വ്വീസ് റോഡുകളില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല

    8) പാലത്തിന് സമീപമുള്ള വാഹനങ്ങളിലൂടെ കൂടുതല്‍ വാഹനങ്ങള്‍ കടത്തി വിടും

    09) പരീക്ഷണാടിസ്ഥാനത്തില്‍ ഒരാഴ്ച്ചത്തേയ്ക്കാണ് നിലവിലെ നിയന്ത്രണം

    10) അടുത്ത ആഴ്ച്ച മുതല്‍ നിയന്ത്രണങ്ങള്‍ മാറ്റുമെന്ന് ഡിസിപി ജി പൂങ്കുഴലി
    Published by:Asha Sulfiker
    First published: