പാലാരിവട്ടം പാലം പുതുക്കിപ്പണിയാൻ സർക്കാർ തീരുമാനം. ചെന്നൈ IIT റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ. ശ്രീധരനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെന്നൈ IIT റിപ്പോർട്ടിൽ തകർച്ച നേരിട്ട പാലം പുനരുദ്ധരിക്കയാണ് നിർദ്ദേശിച്ചിരിക്കുന്നത്.
അടിസ്ഥാനപരമായി പാലത്തിനു ബലക്ഷയം ഉണ്ട്. പുനരുദ്ധാരണമോ, ശക്തിപ്പെടുത്താലോ ഫലപ്രദമാകില്ല. സ്ഥായിയായ പരിഹാരമായി പാലം പുതുക്കിപ്പണം. ആ നിർദ്ദേശം അംഗീകരിക്കുന്നു. നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക മികവുള്ള ഏജൻസിയെ ഏൽപ്പിക്കും.
മേല്‍നോട്ടത്തിനും വിദഗ്ധ ഏജൻസിയുണ്ടാവും. ഉചിതവും പ്രായോഗികവുമായ തീരുമാനമാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒക്ടോബർ ആദ്യ വാരം നിർമ്മാണം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരണം ലക്ഷ്യമിടുന്നു. ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ പണി പുരോഗമിക്കും
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.