'പഞ്ചവടി പാലം പോലെയായല്ലോ പാലാരിവട്ടം മേൽപ്പാലം'; ഹൈക്കോടതി
'പഞ്ചവടി പാലം പോലെയായല്ലോ പാലാരിവട്ടം മേൽപ്പാലം'; ഹൈക്കോടതി
കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും 8 കോടി 25 ലക്ഷം രൂപ പലിശ ഇല്ലാതെ മുന്‍കൂര്‍ നല്‍കാനും ഉത്തരവിട്ടത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മന്ത്രിയായ ഇബ്രാഹിംകുഞ്ഞാണെന്നാണ് ടി. ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചത്.
കൊച്ചി: പാലാരിവട്ടം മേൽപ്പാലം പഞ്ചവടി പാലം പോലെ ആയല്ലോയെന്ന് ഹൈക്കോടതി. പാലാരിവട്ടം പാലം അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യപേക്ഷേ പരിഗണിക്കവെയായിരുന്നു കോടതി നിരീക്ഷണം. അതേസമയം കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും 8 കോടി 25 ലക്ഷം രൂപ പലിശ ഇല്ലാതെ മുന്‍കൂര്‍ നല്‍കാനും ഉത്തരവിട്ടത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മന്ത്രിയായ ഇബ്രാഹിംകുഞ്ഞാണെന്നാണ് ടി. ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചത്.
പൊതുമാരമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ്, ആര്.ഡി.എസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയൽ, കിറ്റ്കോ മുൻ എം.ഡി ബെന്നി പോൾ, ആർ.ബി.ഡി.സി.കെ അസി. ജനറൽ മാനേജർ പി.ഡി തങ്കച്ചൻ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്. ഹരജി പരിഗണിക്കവെ ഇതുവരെ നടന്ന അന്വേഷണത്തിലെ പുരോഗതി അറിയിക്കണമെന്നു കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു. കേസിൽ നാലു പ്രതികളുടെയും പങ്ക് എന്താണന്നറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സര്‍ക്കാര്‍ ഫയലുകളിൽ ഒപ്പിടുക മാത്രമാണ് ചെയതന്നും സര്‍ക്കാരിന്റെ ഉപകരണം മാത്രമായിരുന്നു താനെന്നും ടി.ഒ സൂരജ് കോടതിയെ അറിയിച്ചു.
അന്വേഷണം പുരോഗമിക്കുകയാണന്നും കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സും അറിയിച്ചു. പൊതു ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുന്ന രീതിയിലാണ് പാലം നിര്‍മിച്ചതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട് . ജാമ്യാപേക്ഷ 24 ന് വീണ്ടും പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.