പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേട്; അഞ്ച് പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു

കരാറെടുത്ത കമ്പനിയായ ആര്‍ഡിഎസിന്റെ എം.ഡി, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്‌കോ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്.

news18
Updated: June 3, 2019, 11:09 PM IST
പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേട്; അഞ്ച് പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു
പാലാരിവട്ടം പാലം
  • News18
  • Last Updated: June 3, 2019, 11:09 PM IST
  • Share this:
കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കരാറെടുത്ത കമ്പനിയായ ആര്‍ഡിഎസിന്റെ എം.ഡി, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്‌കോ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.  തുടര്‍ന്നാണ് വിജിലൻസ് സംഘം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

നിര്‍മാണ സാമഗ്രികളുടെ സാമ്പിൾ വിജിലൻസ് സംഘം പരിശോധിച്ചതിലും വന്‍ക്രമക്കേട് നടന്നെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. ഡിസൈനിലെ പോരായ്മ, തൂണുകളിലെ ബെയറിങ്ങുകളുടെ തകരാര്‍, ആവശ്യത്തിനു സിമന്റും കമ്പിയും ഉപയോഗിക്കാതെയുളള നിര്‍മാണം എന്നീ പോരായ്മകൾ ഐ.ഐ.ടി വിദഗ്ധ സംഘം നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിജിലന്‍സും സാമ്പിളെടുത്ത് പരിശോധന നടത്തിയത്.

2016 ഒക്ടോബറിലാണ് പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിന് തുതുറന്നു കൊടുത്തത്. 2017 ജൂലൈയില്‍ പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടു തുടങ്ങി. ഇതിനു പിന്നാലെ നടത്തിയ വിദഗ്ധ പരിശോധനയില്‍ പാലത്തിന് ബലക്ഷയമുണ്ടെന്നു ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അറ്റകുറ്റ പണിയ്ക്കായി പാലം ഇപ്പോള്‍ അടച്ചിട്ടത്. പാലം അടച്ചിതിനു പിന്നാലെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

Also Read പാലാരിവട്ടം പാലം; ഉത്തരവാദിത്തം ഏറ്റെടുത്ത് കിറ്റ്കോ

First published: June 3, 2019, 11:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading