വിവാദങ്ങൾക്കു വേണ്ടി മാത്രമല്ല; പാട്ടുകൾക്കു വേണ്ടിയും പാലാരിവട്ടം പാലം

പാലത്തിന്റെ ശോചനീയാവസ്ഥ നിലനിൽക്കുമ്പോൾ തന്നെ പാലം കാരണം ജനങ്ങൾക്ക്‌ വിവിധ തരത്തിൽ ലഭിക്കുന്ന ഗുണങ്ങളാണ് പാട്ടിന്റെ പ്രമേയം.

News18 Malayalam | news18-malayalam
Updated: October 16, 2019, 11:27 PM IST
വിവാദങ്ങൾക്കു വേണ്ടി മാത്രമല്ല; പാട്ടുകൾക്കു വേണ്ടിയും പാലാരിവട്ടം പാലം
palarivattom palam pattu
  • Share this:
അഴിമതിയിൽ മുങ്ങി പൊളിഞ്ഞ പഞ്ചവടി പാലമായ പാലാരിവട്ടം പാലത്തിനു ഇന്ന് ആരാധകർ ഏറെയാണ്. എന്നാൽ അത് പാട്ടുകാരാണെന്നു മാത്രം. പാലാരിവട്ടം പാലം നിർമിച്ച കോൺട്രാക്ടറെ ആസ്പദമാക്കി പാരഡി ഗാന രചയിതാവായ അബ്ദുൽ ഖാദർ കാക്കനാട് ഒരുക്കിയ പാട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് പുതിയ പാട്ടും ശ്രദ്ധേയമാകുന്നത്.

also read:ഇന്ന് ലോക ഭക്ഷ്യദിനം; സമ്മർദ്ദമകറ്റാൻ ഈ ഭക്ഷണങ്ങൾ ശീലിക്കാം

അസിസ്റ്റന്റ് ഡയറക്ടർ രമ്യ സർവദാ ദാസ് എഴുതി സംഗീതം നൽകി ആലപിച്ചിരിക്കുന്ന ഗാനമാണ് ശ്രദ്ധനേടിയത്. പാലാരിവട്ടം പാലം അടഞ്ഞു കിടക്കുന്നത് കാരണമുള്ള ഗതാഗത കുരുക്കിൽ രണ്ട് മണിക്കൂറോളം വലഞ്ഞ രമ്യ പാലത്തിൽ കണ്ട കാഴ്ചകളെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തിൽ ഒരു പ്രമേയത്തിലേക്കെത്തിയത്.

പാലത്തിന്റെ ശോചനീയാവസ്ഥ നിലനിൽക്കുമ്പോൾ തന്നെ പാലം കാരണം ജനങ്ങൾക്ക്‌ വിവിധ തരത്തിൽ ലഭിക്കുന്ന ഗുണങ്ങളാണ് പാട്ടിന്റെ പ്രമേയം. മദ്യപിച്ച് അവശരായി എത്തുന്നവർക്ക് ആശ്രയിക്കാനും, പാവങ്ങൾക്ക് തലചായ്ക്കാനും, മഴ നനയാതെ ആളുകൾക്ക് മാറി നിൽക്കാനും അടക്കം പാലം മുന്നോട്ട് വയ്ക്കുന്ന സൗകര്യങ്ങൾ സാധാരണക്കാർക്ക് സഹായകമാകുന്നുവെന്ന് പരിഹാസ രൂപേണ പാട്ട് വിളിച്ചോതുന്നു. 'പാലാരിവട്ടം പാലം പാട്ട്' എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ പാർട്ടികൾ പാലാരിവട്ടം പാലം അഴിമതി
സജീവ ചർച്ചാ വിഷയമാക്കുന്ന വേളയിൽ കൂടിയാണ് പാലാരിവട്ടം പാലം പാട്ട് റിലീസായത്. 1984 ൽ കെ ജി ജോർജ് സംവിധാനം ചെയ്ത പഞ്ചവടി പാലം സൂപ്പർ ഡൂപ്പർ ഹിറ്റായിരുന്നുവെങ്കിൽ വർഷങ്ങൾക്കിപ്പുറം സിനിമാ കഥ പോലെ യാഥാർത്ഥ്യമായ പാലാരിവട്ടം പാലത്തെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് കലാകാരന്മാർ.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 16, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍