• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാരിവട്ടം പാലം: നിർമ്മാണക്കമ്പനിയായ ആർഡിഎസിനെ കരിമ്പട്ടികയിൽപ്പെടുത്തി

പാലാരിവട്ടം പാലം: നിർമ്മാണക്കമ്പനിയായ ആർഡിഎസിനെ കരിമ്പട്ടികയിൽപ്പെടുത്തി

പാലാരിവട്ടം പാലം അഴിമതിയില്‍ ആര്‍ഡിഎസ് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും കമ്പനിയുടെ എംഡി തന്നെ ഈ കേസില്‍ ജയിലിലടക്കപ്പെട്ട അവസ്ഥയുണ്ടായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

പാലാരിവട്ടം പാലം: നിർമ്മാണക്കമ്പനിയായ ആർഡിഎസിനെ കരിമ്പട്ടികയിൽപ്പെടുത്തി
  • News18
  • Last Updated :
  • Share this:
    പാലാരിവട്ടം പാലത്തിന്റെ നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസ് കരിമ്പട്ടികയില്‍പ്പെടുത്തി. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കും. ഇതിനുള്ള നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

    പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണത്തില്‍ നിന്ന് സര്‍ക്കാര്‍ ആര്‍ഡിഎസിനെ ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ഈ റിപ്പോര്‍ട്ടിലാണ് ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്നും അതിനാലാണ് കരാറില്‍ നിന്ന് കമ്പനിയെ ഒഴിവാക്കിയതെന്നും സര്‍ക്കാര്‍ അറിയിച്ചത്.

    പാലാരിവട്ടം പാലം അഴിമതിയില്‍ ആര്‍ഡിഎസ് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും കമ്പനിയുടെ എംഡി തന്നെ ഈ കേസില്‍ ജയിലിലടക്കപ്പെട്ട അവസ്ഥയുണ്ടായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്തരത്തില്‍ അഴിമതി നടത്തിയ ഒരു കമ്പനിയുമായി തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളില്‍ സഹകരിപ്പിക്കേണ്ടതില്ല എന്നാണ് തീരുമാനമെന്നും സര്‍ക്കാര്‍ അറിയിച്ചു.
    First published: