നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പാലത്തായി പീഡനം: പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു

    പാലത്തായി പീഡനം: പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു

    ഇന്ന് കൗൺസിലിങ് വിദഗ്ധർക്കൊപ്പമാണ് ഉദ്യോഗസ്ഥ കുട്ടിയെ കണ്ടത്.

    പത്മരാജൻ

    പത്മരാജൻ

    • Share this:
    കണ്ണൂർ: പാലത്തായി പീഡന കേസിൽ പെൺകുട്ടിയിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ ഉള്ള നടപടി ക്രമങ്ങൾ അന്വേഷണ സംഘം ആരംഭിച്ചു. കഴിഞ്ഞ ദിവസം സംഘത്തിൽ ഉൾപ്പെടുത്തിയ കണ്ണൂർ നാർക്കോട്ടിക്സ് എ.എസ്.പി രീഷ്മ രമേഷ് കുട്ടിയുടെ വീട്ടിൽ എത്തി വിവരങ്ങൾ ആരാഞ്ഞു. വിശദമായ മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ അടുത്ത ദിവസങ്ങളിലും തുടരും.

    കേസിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ് നൽകിയ സാഹചര്യത്തിലാണ് വനിതാ ഉദ്യോഗസ്ഥയെ കൂടി ഉൾപ്പെടുത്തി ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിപുലീകരിച്ചത്.
    TRENDING:ദാൽ തടാകത്തിലെ ഒഴുകുന്ന പച്ചക്കറി ചന്ത; ചിത്രങ്ങൾ കാണാം[PHOTOS]ഓറിയോ ബിസ്കറ്റിൽ തീർത്ത സുശാന്തിന്റെ മുഖം; വീഡിയോ വൈറൽ[NEWS] ഇനി പ്രൊഫൈൽ വീഡിയോ ആഡ് ചെയ്യാം; കൂടുതൽ ഫീച്ചറുകളുമായി ടെലിഗ്രാം[NEWS]
    ഇന്ന് കൗൺസിലിങ് വിദഗ്ധർക്കൊപ്പമാണ് ഉദ്യോഗസ്ഥ കുട്ടിയെ കണ്ടത്. ഉച്ചക്ക് പതിന്നൊന്നരയോടെ എത്തിയ സംഘം മൂന്ന് മണിക്കൂർ കുട്ടിക്ക് ഒപ്പം ചിലവഴിച്ചു.

    പീഡനം നടന്ന തീയതി ഉറപ്പാക്കുന്നതിനാണ് പെൺകുട്ടിയിൽ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്.
    Published by:Naseeba TC
    First published:
    )}