നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലത്തായി പീഡനം: പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണം; പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയിൽ

  പാലത്തായി പീഡനം: പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണം; പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയിൽ

  ഇരയെ കേൾക്കാതെ പ്രതിക്ക് ജാമ്യം നൽകിയത് നിയമ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   കൊച്ചി: പാലത്തായി പീഡന കേസിൽ പ്രതി പത്മരാജന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയിൽ. വ്യക്തമായ മൊഴിയും മെഡിക്കോ ലീഗൽ എക്സാമിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായകമായ വിധം പോക്സോ വകുപ്പുകൾ ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം നൽകിയതെന്ന് ഹർജി.

   90 ദിവസത്തിനകം കുറ്റപത്രം കൊടുത്തത് കൊണ്ട് തന്നെ പ്രതിക്ക് ജാമ്യം അവകാശമാകുന്നില്ല. പോക്സോ ഒഴിവാക്കിയുള്ള കുറ്റപത്രം പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്സോ കോടതിക്ക് നഷ്ടപെട്ടു. ഇരയെ കേൾക്കാതെ പ്രതിക്ക് ജാമ്യം നൽകിയത് നിയമ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
   TRENDING:ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ ... സുരേഷ് തിരിഞ്ഞു നോക്കി; അതാ മുറ്റത്ത് മൈനകൾ; മൈനകളുടെ കളിതോഴനായി സുരേഷ് [PHOTOS]കൈയിൽ പിഎച്ച്ഡിയുമായി ഒരു പഴവിൽപ്പനക്കാരി; കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധം ഇംഗ്ലീഷിൽ [NEWS]മൈലുകൾ താണ്ടി കുപ്പിയിലെത്തിയ സന്ദേശം; എത്തിയത് ഇംഗ്ലണ്ടിൽ നിന്ന്
   [NEWS]

   പ്രതിയായ പത്മരാജൻ സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണ്. അതിനാൽ സാക്ഷികളെ സ്വാധീനിക്കാനും സ്കൂൾ രേഖകൾ തിരുത്താനും സാധ്യതയുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വെച്ച് കേസിന്റെ വിചാരണ നടത്തേണ്ടതുണ്ട്.

   അഡ്വ മുഹമ്മദ് ഷാ, അഡ്വ സൂരജ്, അഡ്വ ജനൈസ് എന്നിവർ മുഖാന്തരമാണ് ഹർജി നൽകിയത്.

   നേരത്തേ, കുറ്റപത്രത്തിൽ പോക്സോ വകുപ്പുകൾ ചേർക്കണമെന്നാവശ്യപെട്ട് മാതാവ് തലശേരി പോക്സോ കോടതിയെ സമീപിച്ചിരുന്നു. പോക്സോ കോടതി പുനരന്വേഷണത്തിനുത്തരവിട്ടെങ്കിലും ഈ അന്വേഷണ ഉദ്യോഗസ്ഥരിൽ വിശ്വാസമില്ലെന്നും അതിനാൽ നിഷ്പക്ഷരായ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപെടുന്ന സംഘത്തെ അന്വേഷണ ചുമതല ഏൽപിക്കണം എന്നാവശ്യപെട്ട് ഹൈകോടതിയെ സമീപിക്കുമെന്നും ഇരയുടെ മാതാവിന്റെ അഭിഭാഷകർ അറിയിച്ചു.
   Published by:Naseeba TC
   First published: