നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലത്തായി പീഡന കേസ്: പ്രതി പത്മരാജന് ഹൈക്കോടതി നോട്ടീസ്

  പാലത്തായി പീഡന കേസ്: പ്രതി പത്മരാജന് ഹൈക്കോടതി നോട്ടീസ്

  ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും ക്രൈംബഞ്ചിന് കോടതി  നിര്‍ദേശം നല്‍കി.

  പത്മരാജൻ

  പത്മരാജൻ

  • Share this:
  കൊച്ചി: പാലത്തായി പീഡന കേസില്‍ പ്രതി പത്മരാജന് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രതിക്ക് കീഴ്‌ക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

  ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും ക്രൈംബഞ്ചിന് കോടതി  നിര്‍ദേശം നല്‍കി.  കുട്ടിയുടെ മൊഴിയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് പോക്‌സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നല്‍കിയത്.
  You may also like:മലബാർ മേഖലയിൽ വിവാഹ- മരണ വീടുകൾ കേന്ദ്രീകരിച്ചുള്ള കോവിഡ് കേസുകൾ വർദ്ധിക്കുന്നു [NEWS]#ChallengeAccepted | ഹോളിവുഡ് മുതൽ മലയാള സിനിമാ നടിമാർ വരെ; ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയ്ക്ക് പിന്നിലെന്ത്? [PHOTO] കരോലിയും റൂബിയും ഉമ്മുക്കുൽസു എന്ന പുള്ളിമാനും; വാളയാർ മാൻപാർക്കിലെ കഥ [NEWS]
  പോക്‌സോ  വകുപ്പ് ഒഴിവാക്കിയ സാഹചര്യത്തില്‍ തലശ്ശേരി പോക്‌സോ കോടതിയ്ക്ക്  ജാമ്യ ഹര്‍ജി പരിഗണിക്കാനാകില്ലന്നായിരുന്നു ഹര്‍ജിയിലെ വാദം.  ഇരയെ കേള്‍ക്കാതെ ജാമ്യം അനുവദിച്ച നടപടി നിയമ വിരുദ്ധമാണെന്നും കുട്ടിയുടെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

  പ്രതിയായ പത്മരാജൻ സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണെന്നും അതിനാൽ സാക്ഷികളെ സ്വാധീനിക്കാനും സ്കൂൾ രേഖകൾ തിരുത്താനും സാധ്യതയുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വെച്ച് കേസിന്റെ വിചാരണ നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

  ഹര്‍ജി അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
  Published by:Naseeba TC
  First published: