• HOME
  • »
  • NEWS
  • »
  • kerala
  • »
  • Palathayi Rape Case|  പാലത്തായി പീ‍ഡന കേസ്: അട്ടിമറിക്ക് പിന്നില്‍ SDPI; ആരോപണവുമായി SKSSF

Palathayi Rape Case|  പാലത്തായി പീ‍ഡന കേസ്: അട്ടിമറിക്ക് പിന്നില്‍ SDPI; ആരോപണവുമായി SKSSF

കേസിലെ പ്രതിയായ ബി.ജെ.പി നേതാവിനെ രക്ഷിക്കാന്‍ അവസരമുണ്ടാക്കിയത് എസ്.ഡി.പി.ഐ ആണെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
കോഴിക്കോട്: പാലത്തായി കേസ് അട്ടിമറിക്കാന്‍ എസ്.ഡി.പി.ഐ ശ്രമിക്കുന്നുവെന്ന ആരോപണവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ്. കേസിലെ പ്രതിയായ ബി.ജെ.പി നേതാവിനെ രക്ഷിക്കാന്‍ അവസരമുണ്ടാക്കിയത് എസ്.ഡി.പി.ഐ ആണ്. സാമൂഹിക പ്രശ്‌നങ്ങളില്‍ അവിവേകപരമായും സംഘടനാ സ്വാര്‍ത്ഥതക്കും വേണ്ടിയാണ് എസ്.ഡി.പി.ഐ ശ്രമിക്കുന്നത്.- സെക്രട്ടേറിയേറ്റ് ആരോപിച്ചു.

'വിവിധ സാമൂഹിക പ്രശ്‌നങ്ങളില്‍ അവിവേകപരമായും സംഘടനാ സ്വാര്‍ത്ഥതക്കും വേണ്ടി സമുദായത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്തണം. എന്‍.ഡി.എഫ് രൂപീകരണം മുതല്‍ അവരുടെ ഓരോ നീക്കങ്ങളും മുസ്ലിം സമുദായത്തെ തെറ്റുദ്ധരിപ്പിക്കുന്നതും വര്‍ഗ്ഗീയ ശക്തികള്‍ക്ക് കരുത്തു പകരുന്നതും മാത്രമാണ്. ഹിന്ദുത്വ ഫാഷിസ്റ്റുകളെ പ്രതിരോധിക്കാനെന്ന വ്യാജേന മുസ്ലിംകളുടെ സംരക്ഷകരായി രംഗത്ത് വരുന്ന എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മത ധ്രുവീകരണത്തിന് മാത്രം സഹായകമാവുന്നതാണ്.

പാലത്തായി നടന്ന ദാരുണമായ സംഭവത്തില്‍ പോലും കേസിലെ പ്രതിയായ ബി.ജെ.പി നേതാവിന് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കിയെന്നത് ഇവരുടെ മനുഷ്യത്വ വിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. സമൂഹത്തില്‍ വളര്‍ന്ന് വരുന്ന സാമൂഹികവിരുദ്ധവും നിയമവിരുദ്ധവുമായ ഇത്തരം ചെയ്തികളെ സംഘടന തുറന്ന് കാണിക്കുക തന്നെ ചെയ്യും. വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്നതും സംഘടനാ ഭാരവാഹികള്‍ക്കെതിരെ ഭീഷണിയുയര്‍ത്തുന്നതും അവരുടെ മനോനിലയാണ് വ്യക്തമാക്കുന്നത്. തുടര്‍ന്നും ഇത്തരം സംഘടനകളുടെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുറന്ന് കാണിച്ചു മുന്നോട്ട് പോവാന്‍ യോഗം തീരുമാനിച്ചു.

TRENDING:അനുജിത്തിന്‍റെ ഹൃദയം തോമസിൽ മിടിച്ചു തുടങ്ങി; ഹൃദയമാറ്റ ശസ്ത്രക്രിയ ആദ്യഘട്ടം വിജയകരം [NEWS]Covid 19| KEAM: കൊല്ലം സ്വദേശിക്കും കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് പരീക്ഷ എഴുതിയ അഞ്ചുപേർക്ക് [PHOTOS]COVID 19| പത്തനംതിട്ടയിൽ മാമോദിസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ യുവാവിന് രോഗം സ്ഥിരീകരിച്ചു; ഏഴ് വൈദികർ നിരീക്ഷണത്തിൽ [NEWS]

പാലത്തായിയിലെ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കാന്‍ പ്രതിക്കെതിരെ പോക്‌സോ ചുമത്തണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ബാഹ്യ ഇടപെടല്‍ നടന്നത് മറയാക്കി സര്‍ക്കാറിനും പോലീസിനും ഇക്കാര്യത്തില്‍  നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഒ പി എം അശ്റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്,ഖാദര്‍ ഫൈസി തലക്കശ്ശേരി,ശഹീര്‍ അന്‍വരി പുറങ്ങ്, ഫൈസല്‍ ഫൈസി മടവൂര്‍,സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്,ബശീര്‍ ഫൈസി മാണിയൂര്‍,മുഹമ്മദ് ഫൈസി കജ,ഷമീര്‍ ഫൈസി ഒടമല,സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
Published by:Rajesh V
First published: