നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച കോഴിക്കോട് പാളയം മാർക്കറ്റ് തുറന്നു

  കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച കോഴിക്കോട് പാളയം മാർക്കറ്റ് തുറന്നു

  232 പേർക്ക‌് കോവിഡ‌് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാർക്കറ്റ് അടച്ചത്

  പാളയം മാർക്കറ്റ്, കോഴിക്കോട് (ഫയൽ ചിത്രം)

  പാളയം മാർക്കറ്റ്, കോഴിക്കോട് (ഫയൽ ചിത്രം)

  • Share this:
  കോഴിക്കോട്: 232 പേർക്ക‌് കോവിഡ‌് സ്ഥിരീകരിച്ചതിനെ തുടർന്ന‌് അടച്ച കോഴിക്കോട് പാളയം മാർക്കറ്റ‌് തുറന്നു. ജില്ലാ ഭരണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള അവലോകന യോഗത്തിലാണ‌് മാർക്കറ്റ് തുറക്കാൻ തീരുമാനിച്ചത്.

  കർശന നിയന്ത്രണങ്ങളോടെ, കോവിഡ‌് നെഗറ്റീവായ കച്ചവടക്കാർക്കും തൊഴിലാളികൾക്കും മാത്രമാണ‌് വ്യാപാരം നടത്താൻ അനുമതി. മാർക്കറ്റിലേക്കുള്ള എട്ട‌് പ്രവേശന കവാടങ്ങളിൽ നാലെണ്ണം മാത്രമേ തുറക്കൂ. അടച്ചിട്ട ഭാഗങ്ങളിൽ പൊലീസിന്റെ നിയന്ത്രണമുണ്ടാകും.  തെർമൽ സ്കാനിങ്ങിന് ശേഷമേ ആളുകളെ മാർക്കറ്റിലേക്ക‌് പ്രവേശിപ്പിക്കൂ. കോവിഡ‌് നെഗറ്റീവായ കച്ചവടക്കാർക്കും തൊഴിലാളികൾ, പോർട്ടർമാർ എന്നിവർക്കും കോർപറേഷൻ തിരിച്ചറിയൽ കാർഡ‌് നൽകും. കടകളിൽ നിന്നുള്ള കച്ചവടം പകൽ 11 മണി വരെ മാത്രമേ അനുവദിക്കൂ. ഉന്തുവണ്ടി കച്ചവടക്കാർക്ക് 11ന‌് ശേഷം പാളയത്ത‌് പ്രവേശിക്കാം. ആളുകൾ കോവിഡ‌് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ക്വിക്ക‌് റെസ‌്പോൺസ‌് ടീം ഉറപ്പാക്കണം.

  സെപ‌്തംബർ 23ന‌് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 232 പേർക്ക‌് കോവിഡ‌് സ്ഥിരീകരിച്ചതിനെ തുടർന്നാണ‌് മാർക്കറ്റ് അടച്ചത‌്. തുടർന്ന‌് മുഴുവൻ പേരും ക്വാറന്റൈനിൽ പോയി. നെഗറ്റീവായവരാണ‌് നിരീക്ഷണം പൂർത്തിയാക്കി അടുത്ത ദിവസം മുതൽ വ്യാപാരം ചെയ്യുക. ഇനി ആഴ്ചതോറും മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും കോവിഡ് പരിശോധനയുണ്ടാകും. വേങ്ങേരി കാർഷിക മൊത്ത വിതരണ കേന്ദ്രത്തിലായിരുന്നു താൽക്കാലികമായി പച്ചക്കറി ഇറക്കുമതിയും വിൽപ്പനയും നടന്നിരുന്നത‌്.
  Published by:user_57
  First published:
  )}