നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആരാധനയ്ക്ക് എത്തുന്നവരിലേറെയും അപരിചിതർ'; പാളയം ജുമാ മസ്ജിദ് തൽക്കാലം തുറക്കില്ലെന്ന് ജമാ അത്ത് കമ്മിറ്റി

  'ആരാധനയ്ക്ക് എത്തുന്നവരിലേറെയും അപരിചിതർ'; പാളയം ജുമാ മസ്ജിദ് തൽക്കാലം തുറക്കില്ലെന്ന് ജമാ അത്ത് കമ്മിറ്റി

  ജുമാ മസ്ജിദ് പരിപാലന സമിതിയുടേതാണ് തീരുമാനം.

  പാളയം ജുമാ മസ്ജിദ്

  പാളയം ജുമാ മസ്ജിദ്

  • Share this:
   തിരുവനന്തപുരം: ലോക് ഡൗൺ പിൻവലിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും പാളയം ജുമാ മസ്ജിദ് തൽക്കാലം തുറക്കില്ല. ജുമാ മസ്ജിദ് പരിപാലന സമിതിയുടേതാണ് തീരുമാനം.
   TRENDING:കഠിനംകുളം കൂട്ടബലാത്സക്കേസില്‍ വൻ ഗൂഡാലോചനയെന്ന് പൊലീസ്; 5 പേർ അറസ്റ്റിൽ [NEWS]'ഞങ്ങളുടെ പാര്‍ട്ടി കോടതിയും പൊലീസ് സ്‌റ്റേഷനുമാണ്'; വിവാദ പരാമർശവുമായി വനിതാ കമ്മിഷൻ അധ്യക്ഷ [NEWS]Reliance Jio | ഫേസ്ബുക്ക് മുതൽ മുബാദല വരെ; ആറാഴ്ചക്കിടെ ജിയോയിലെത്തിയത് 87,655 കോടി രൂപയുടെ നിക്ഷേപം [NEWS]
   പാളയം ജുമാ മസ്ജിദിൽ ആരാധനയ്ക്ക് എത്തുന്നവരിലേറെയും അപരിചിതരാണ്. കോവിഡ് പശ്ചാത്തലത്തിൽ ആരാധനയ്ക്ക് എത്തുന്നവർക്കെല്ലാ സൗകര്യം ഒരുക്കുന്നത് ബുദ്ധിമൂട്ടാണെന്നും പരിപാലന സമിതി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് മസ്ജിദ് തൽക്കാലം തുറക്കേണ്ടതില്ലെന്നു തീരുമാനിച്ചത്.

   മാസങ്ങള്‍ക്കു ശേഷം സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതൽ തുറക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാകും സംസ്ഥാനത്തും ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം.

   65 വയസിനു മുകളിലുള്ളവര്‍, 10 വയസിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖമുള്ളവർ എന്നിവര്‍ വീട്ടില്‍ തന്നെ കഴിയണം. പുരോഹിതമന്മാര്‍ക്കും പൂജാരികള്‍ക്കും ഈ വിലക്ക് ബാധകമാണ്.   Published by:Aneesh Anirudhan
   First published:
   )}