നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പാലിയേക്കര ടോൾ പ്ലാസ; ടോൾ പിരിവ് ആയിരം കാേടിയിലേക്ക് അടുക്കുന്നു

    പാലിയേക്കര ടോൾ പ്ലാസ; ടോൾ പിരിവ് ആയിരം കാേടിയിലേക്ക് അടുക്കുന്നു

    കരാർ പ്രകാരം, നിർമ്മാണ ചെലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറയ്ക്കണം എന്ന നിബന്ധനയും ഇനിയും നടപ്പായിട്ടില്ല

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
    തൃശൂർ: മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയുടെ ടോൾ പിരിവ് (toll collection) 957.68 കോടി രൂപയായതായി വിവരാവകാശ രേഖ (RTI document). ടോൾ പിരിവിനുള്ള കാലാവധി രണ്ട് വർഷം കൂടി ദേശീയ പാത അതോറിറ്റി നീട്ടി നൽകിയതിനും ടോൾ നിരക്ക് വർധിപ്പിച്ചതിനും എതിരായ കേസുകൾ ഹെെക്കോടതിയുടെ പരിഗണനയിലാണ്.

    പാലിയേക്കര ടോൾ പ്ലാസയിലെ (Paliyekkara Toll Plaza) കരാർ കമ്പനിയുടെ കാെള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയുടെ ടോൾ പിരിവ് ആയിരം കോടിയിലെത്താൻ ഇനി ഏതാനും മാസങ്ങൾ മാത്രം മതി. ഏറ്റവും ഒടുവിലായി ദേശീയപാത അതോറിറ്റി നൽകിയ വിവരത്തിൽ കഴിഞ്ഞ ഒക്ടോബർ 31 വരെ 957.68 കോടി രൂപ കരാർ കമ്പനി പിരിച്ചെടുത്തതായി പറയുന്നു.

    ജൂൺ 2020 മുതൽ ഒക്ടോബർ 2021 നിടെ 155.99 കോടിയാണ് പിരിച്ചത്. ദേശീയ പാതയുടെ നിർമാണച്ചെലവ് കേവലം 721.174 കോടി രൂപയാണ്. കൂടാതെ കഴിഞ്ഞ വർഷം ടോൾ പിരിവിനുള്ള കാലാവധി 2026 ൽ നിന്ന് 2028 വരെ ദേശീയ പാത അതോറിറ്റി നീട്ടി നൽകിയിരുന്നു. കെ.പി.സി.സി. സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന് ലഭിച്ച വിവരാവകാശ രേഖയിലാണ് വിവരങ്ങൾ ഉള്ളത്.

    അതേസമയം .ടോൾ പിരിവ് വർഷാവർഷം വർദ്ധിപ്പിക്കുന്നുമുണ്ട്. ടോൾ പിരിവ് വർദ്ധിപ്പിച്ചതിന് എതിരെയും ടോൾ പിരിവിനുള്ള കാലാവധി വർദ്ധിപ്പിച്ചതിന് എതിരെയുമുള്ള കേസുകൾ ഹെെക്കോടതിയുടെ പരിഗണനയിലാണ്. കരാർ പ്രകാരം, നിർമ്മാണ ചെലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറയ്ക്കണം എന്ന നിബന്ധനയും ഇനിയും നടപ്പായിട്ടില്ല.

    Also read: കോവളത്തെ ഹോട്ടലില്‍ വിദേശ പൗരനെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി; പൂട്ടിയിട്ടിട്ട് മാസങ്ങള്‍

    കോവളത്തെ(Kovalam) ഹോട്ടലില്‍ വിദേശ പൗരനെ(Foreign citizen) അവശനിലയില്‍ കണ്ടെത്തി. മുറിക്കുള്ളില്‍ മൃതപ്രായനായ ഇയാളെ ഉറുമ്പരിച്ച നിലയിലാണ് കണ്ടെത്തിയത്. യുഎസ് പൗരനായ(American Citizen) ഇര്‍വിന്‍ ഫോക്‌സ്(77) ആണ് മാസങ്ങളായി പൂട്ടിയിട്ട മുറിയില്‍ നരകയാതന അനുഭവിച്ചത്. ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി ഹോട്ടലുടമയോട് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി.

    ഒരു വര്‍ഷം മുന്‍പ് ആണ് ഇര്‍വിന്‍ കോവളത്ത് എത്തുന്നത്. ഇവിടെ വച്ച് വീണ ഇര്‍വിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഇതിനിടെ പാസ്‌പോര്‍ട്ടും രേഖകളുമായി ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്നു. ഉറുമ്പരിച്ച നിലയില്‍ ഒന്നനങ്ങാന്‍ പോലുമാകാതെ മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെ കിടക്കയില്‍ ചെയ്ത അവസ്ഥയിലാണ് ഇര്‍വിനെ കണ്ടെത്തിയത്.

    അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ നല്‍കാതിരുന്ന ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
    Published by:user_57
    First published:
    )}