• HOME
  • »
  • NEWS
  • »
  • kerala
  • »
  • ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിന് ഇനി പുതിയ മുഖം

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിന് ഇനി പുതിയ മുഖം

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ സരസ്വതി മണ്ഡപം ഉൾപ്പെടെ പൂർത്തീകരിച്ചു

പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം

പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം

  • Share this:
കണ്ണൂർ: ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം നവരാത്രിയോടനുബന്ധിച്ച് നവീകരിച്ചു. തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിന്റെയും ആറാട്ടുകുളത്തിന്റെയും ഉദ്ഘാടനം ഒക്ടോബർ നാലിന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.

ടൂറിസം വകുപ്പ് രണ്ടര കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയതെന്ന് കെ.വി. സുമേഷ് എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരാധനാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി വിനോദ സഞ്ചാര സാധ്യതകൾ മെച്ചപ്പെടുത്തുന്നതാണ് തീർഥാടക ടൂറിസം പദ്ധതിയെന്ന് എംഎൽഎ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ സരസ്വതി മണ്ഡപം ഉൾപ്പടെ തീർഥാടക വിനോദ കേന്ദ്രം പൂർത്തീകരിച്ചത്.

വിജയദശമി ദിനത്തിൽ ഉൾപ്പെടെ പ്രതിവർഷം 20,000ത്തോളം കുട്ടികളാണ് ഇവിടെ ആദ്യാക്ഷരം കുറിക്കാനെത്തുന്നത്. വർഷത്തിൽ എല്ലാ ദിവസവും എഴുത്തിനിരുത്തുന്ന ഈ ക്ഷേത്രത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പുറത്തുനിന്നുമായി നിരവധി പേർ എത്തുന്നുണ്ട്.

ക്ഷേത്രത്തിൽ തീർഥാടന ടൂറിസം പദ്ധതി നടപ്പിലാക്കാനായി 2021 ആഗസ്റ്റ് 11ന് എംഎൽഎ നിയമസഭാ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. തുടർന്ന് വിനോദ സഞ്ചാരവകുപ്പ് പദ്ധതി തയ്യാറാക്കി. ഫണ്ട് അനുവദിച്ച് ഒരു വർഷത്തിനകം തന്നെ ക്ഷേത്രത്തിൽ നവീകരണ പ്രവൃത്തി പൂർത്തിയായി. കണ്ണൂർ പിആർഡി ചേംബറിൽ ചേർന്ന വാർത്താസമ്മേളനത്തിൽ എക്‌സിക്യൂട്ടീവ് ഓഫീസർ പി. മോഹനചന്ദ്രൻ, ഭക്തസേവ സമിതി പ്രസിഡണ്ട് ഇ. സേതുമാധവൻ, ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർമാരായ കെ.സി. ശ്രീനിവാസൻ, പി.കെ. സൂരജ് എന്നിവരും പങ്കെടുത്തു.

Also read: കണ്ണൂരിലെ മലയോര ടൂറിസത്തിന്റെ സാധ്യതകളുമായി സഞ്ചാരികളുടെ മനം കവരാന്‍ മുനമ്പുകടവ്

മലയോര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സഞ്ചാരികളുടെ മനം കവരാന്‍ ഒരുങ്ങി മലപ്പട്ടം പഞ്ചായത്തിലെ  മുനമ്പുകടവ്. മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 2.75 കോടി  രൂപയുടെ പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്. ഇത് അന്തിമഘട്ടത്തിലാണ്. കണ്ണൂരിന്റെ മലയോര മേഖലകളിലേക്കുള്ള കവാടമായി കാണുന്ന മലപ്പട്ടം മുനമ്പുകടവിനെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം.

രണ്ട് ബോട്ട് ജെട്ടികള്‍, നാടന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഫുഡ്‌കോര്‍ട്ട്, കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം തത്സമയം കാണാനും ഇവ വാങ്ങാനുമായി അഞ്ച് ആര്‍ട്ടിഫിഷ്യല്‍ ആലകള്‍, ചൂണ്ടയിട്ട് മത്സ്യം പിടിക്കുന്നതിനുള്ള ആംഗ്ലിങ് യാര്‍ഡുകള്‍, മുനമ്പ് കടവ് മുതല്‍ കൊവുന്തല വരെ നടപ്പാത, ഇരിപ്പിടങ്ങള്‍, വിശ്രമ കേന്ദ്രം, സൗരോര്‍ജവിളക്കുകള്‍, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള കിയോസ്‌ക്, രണ്ട് ശുചിമുറികള്‍ എന്നിവയാണ് ഇവിടെയുണ്ടാവുക. നടപ്പാത നിര്‍മാണവും സൗന്ദര്യവത്ക്കരണ പ്രവൃത്തിയുമാണ്   ബാക്കിയുള്ളത്. ഇവ ഉടന്‍ പൂര്‍ത്തിയാകും.

Summary: Pallikkunnu Mookambika temple in Kannur gets a facelift
Published by:user_57
First published: