പത്തനംതിട്ട: പള്ളിയോടങ്ങൾക്ക് (Palliyodam) കടന്നുപോകാൻ കഴിയുംവിധമുള്ള കമാനമുള്ള പാലം നിർമ്മിക്കാമെന്ന ഉറപ്പ് ഇറിഗേഷൻ വകുപ്പ് (PWD) ലംഘിച്ചതോടെ പുതിയ പള്ളിയോടം നീരണിയാൻ റോഡിലൂടെ എത്തിക്കേണ്ടിവന്നു. ഓതറ പുതുക്കുളങ്ങരയുടെ പുതിയ പള്ളിയോടമാണ് നീരണിയാൻ വേണ്ടി അര കിലോമീറ്ററോളം റോഡിലൂടെ കൊണ്ടുവന്നത്.
2018ലെ പ്രളയത്തിൽ കേടുപാട് പറ്റിയതോടെയാണ് ഓതറ പുതുക്കുളങ്ങരക്കാർ പുതിയ പള്ളിയോടം നിർമ്മിച്ചത്. കുട്ടനാടൻ മാതൃകയിൽ മധ്യഭാഗം ഉയർന്നുനിൽക്കുന്ന പാലം നിർമ്മിക്കാമെന്നായിരുന്നു ഇറിഗേഷൻ വകുപ്പ് അറിയിച്ചിരുന്നത്. ഇതോടെയാണ് പാലത്തിന് സമീപം മാലിപ്പുര കെട്ടി പള്ളിയോടത്തിന്റെ നിർമ്മാണം തുടങ്ങിയത്. എന്നാൽ പാലം പണി പുരോഗമിക്കുന്നതിനിടെ ഉയരക്കുറവ് പല തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും പള്ളിയോടം കടന്നുപോകുമെന്ന മറുപടിയാണ് ലഭിച്ചത്.
ഒടുവിൽ പാലം നിർമ്മാണം പൂർത്തിയാപ്പോൾ പള്ളിയോടത്തിന്റെ അമരപ്പൊക്കം പോലുമില്ലാത്ത പാലമാണ് ഇവിടെ നിർമ്മിച്ചത്. പാലത്തിന് അടിയിലൂടെ പള്ളിയോടം കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമായതോടെയാണ്, പള്ളിയോടം കരയിലൂടെ അര കിലോമീറ്ററോളം ദൂരം പച്ചമടലുകൾ നിരത്തി അതിലൂടെ നിരക്കി പമ്പാ തീരത്ത് എത്തിച്ചത്.
പള്ളിയോടം ആദിപമ്പയുടെ തീരത്തേക്ക് എത്തിക്കാൻ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിന്റെ മതിൽ ഒരു വശം പൊളിക്കേണ്ടിയുന്നു വന്നു. ഓഗസ്റ്റ് 21ന് ആണ് നീരണിയൽ ചടങ്ങ് നടക്കുക. അവസാനവട്ട മിനുക്കുപണികൾ ആദിപമ്പയുടെ തീരത്തുവെച്ച് പൂർത്തിയാക്കും.
ക്യൂ നിൽക്കാതെ വയോധികന് 1200 രൂപയ്ക്ക് മൂന്ന് കുപ്പി; ഞെട്ടിയത് വിഷു ആഘോഷിക്കാനെടുത്തപ്പോൾ
ആലപ്പുഴ: ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിന് സമീപം മദ്യത്തിന് പകരം കുപ്പിയിൽ കട്ടൻചായ നൽകി തട്ടിപ്പ്. ആലപ്പുഴ കായംകുളത്താണ് സംഭവം. ബിവറേജസ് കോർപറേഷനിൽ നിന്ന് മദ്യം വാങ്ങാനായി വരിനിന്ന വയോധികനാണ് തട്ടിപ്പിനിരയായത്. വരി നിൽക്കേണ്ടതില്ലെന്നും മൂന്ന് കുപ്പിക്ക് 1200 രൂപ തന്നാൽ മതിയെന്നും പറഞ്ഞാണ് ആറ്റിങ്ങൽ സ്വദേശിയായ വയോധികനെ കബളിപ്പിച്ചത്. കൃഷ്ണപുരം കാപ്പിൽ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആളാണ് തട്ടിപ്പിന് ഇരയായത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് മദ്യം വാങ്ങാനായി എത്തിയപ്പോഴാണ് നീണ്ട ക്യൂ കണ്ടത്. ഏറ്റവും പിന്നിലായാണ് ആറ്റിങ്ങൽ സ്വദേശി നിന്നത്. പിറ്റേദിവസം ദുഃഖവെള്ളി ആയതിനാൽ ബിവറേജസ് ഷോപ്പുകൾക്ക് അവധിയായിരുന്നു. അതിനാലാണ് മദ്യം വാങ്ങാനായി വൻ തിരക്ക് അനുഭവപ്പെട്ടത്. ഇതിനിടെ ഏറ്റവും പിന്നിൽ നിന്ന വയോധികനെ ഒരാൾ സമീപിച്ച് 1200 രൂപയ്ക്ക് മൂന്ന് കുപ്പി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ബിവറേജസിലെ അതേ വിലയ്ക്ക് നൽകാമെന്ന് പറഞ്ഞതോടെ, പണം നൽകി അത് വാങ്ങുകയും ചെയ്തു.
Also read-
Arrest | നാല് വര്ഷം മുന്പ് വഴക്ക് ഉണ്ടാക്കിയ ബാറില് വീണ്ടും സൗഹൃദം പുതുക്കി പ്രതികാരം; 2 പേർ അറസ്റ്റിൽ
പണിസ്ഥലത്തിനോട് ചേർന്ന വാടകവീട്ടിലെത്തി വിഷു ആഘോഷിക്കാനായി കുപ്പി പൊട്ടിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. മദ്യമെന്ന പേരിൽ നൽകിയത് കട്ടൻചായ ആയിരുന്നു. ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.