നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മണൽ വാരൽ ദുരന്തനിവാരണ നിയമ പ്രകാരം; ഒരു വനം വകുപ്പിനും അത് നിര്‍ത്തിവെപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

  മണൽ വാരൽ ദുരന്തനിവാരണ നിയമ പ്രകാരം; ഒരു വനം വകുപ്പിനും അത് നിര്‍ത്തിവെപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

  സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചത് തടസങ്ങള്‍ നീക്കാനാണെന്നും മുഖ്യമന്ത്രി

  പിണറായി വിജയൻ (ഫയൽ ചിത്രം)

  പിണറായി വിജയൻ (ഫയൽ ചിത്രം)

  • Share this:
   തിരുവനന്തപുരം:  പമ്പാ നദിയിലെ മണൽ  നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ദുരന്ത നിവാരണ നിയമ പ്രകാരമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തനിവാരണ നിയമ പ്രകാരമുള്ളതായതിനാൽ വനംവകുപ്പിന് അത് തടയാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

   "ദുരന്ത നിവാരണ നിയമം പ്രയോഗിച്ചാല്‍ ഒരു വനം വകുപ്പിനും അത് നിര്‍ത്തിവെപ്പിക്കാനാവില്ല. വനത്തിലൂടെ ഒഴുകുന്ന നദിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയെല്ലാം നിയന്ത്രണം വനം വകുപ്പിനാണെന്ന തെറ്റിദ്ധാരണ ഉണ്ടാകാം. എന്നാല്‍ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ കളക്ടര്‍ തുടരും." മുഖ്യമന്ത്രി പറഞ്ഞു.
   TRENDING:Covid 19: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 24 പേര്‍ [NEWS]Good News Prithviraj| കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
   സംസ്ഥാനത്തെ നദികളില്‍ എക്കല്‍ അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടു. എക്കല്‍ നീക്കം ചെയ്യുക എന്നത് പ്രധാനമാണ്. എന്നാല്‍ അതിന്റെ നടപടികള്‍ ഫലപ്രദമായില്ല. സംസ്ഥാനത്തെ പ്രധാന നദികളിലൊന്നാണ് പമ്പാനദി. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ അവിടെ പ്രശ്‌നങ്ങളുണ്ടായി. എന്നാല്‍ എക്കല്‍ നീക്കുന്നതില്‍ കാലതാമസം വന്നു. സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചത് തടസങ്ങള്‍ നീക്കാനാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

   മണൽ വാരലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണവും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. വിവാദം എന്തിലും ഉയര്‍ന്നുവരും. എന്നാല്‍ സര്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ ചെയ്തതാണ്. . വനം വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കേണ്ടി വരുമോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും താന്‍ കാര്യങ്ങള്‍ വിശദീകരിച്ചില്ലേ മറ്റുകാര്യങ്ങള്‍ നോക്കാമെന്നും  മുഖ്യമന്ത്രി പറഞ്ഞു.


   First published: