വഹാബിന്റെ പ്രസ്താവനയിൽ ലീഗിൽ ഭിന്നത രൂക്ഷം; എതിർപ്പ് പരസ്യമാക്കി പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ

പോത്തുകൽ ക്യാംപിലെ ഓണാഘോഷത്തിനിടെ പി വി അബ്ദുൽ വഹാബ് നടത്തിയ പ്രസംഗമാണ് ഒരു വിഭാഗം വിവാദമാക്കിയത്

digpu-news-network
Updated: September 13, 2019, 4:34 PM IST
വഹാബിന്റെ പ്രസ്താവനയിൽ ലീഗിൽ ഭിന്നത രൂക്ഷം; എതിർപ്പ് പരസ്യമാക്കി പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ
പി വി അബ്ദുൾ വഹാബ് എംപി
  • Share this:
മലപ്പുറം: ലീഗ് രാജ്യസഭാ അംഗം പി വി അബ്ദുൽ വഹാബിന്റെ  സർക്കാർ അനുകൂല  പ്രസ്താവനയെ ചൊല്ലി മുസ്ലിംലീഗിൽ ഭിന്നത. പ്രസംഗം വളച്ചൊടിച്ചതാണെന്ന വഹാബിന്റെ വിശദീകരണം അംഗീകരിക്കുന്നുവെന്ന് ലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതി വ്യക്തമാക്കി. എന്നാൽ ഇക്കാര്യം പാർട്ടി കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നായിരുന്നു പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുടെ പ്രതികരണം.

also read:'എന്റെ സഹപ്രവർത്തകരുടെ തലകുനിയുന്നതിനു ഞാൻ കാരണമാവില്ല': വിവാദ പ്രസംഗത്തിൽ ഖേദപ്രകടനവുമായി അബ്ദുൾ വഹാബ് MP

പോത്തുകൽ ക്യാംപിലെ ഓണാഘോഷത്തിനിടെ പി വി അബ്ദുൽ വഹാബ് നടത്തിയ പ്രസംഗമാണ് ഒരു വിഭാഗം വിവാദമാക്കിയത്. ഈ പ്രളയകാലത്ത് നിലമ്പൂരിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും കഴിഞ്ഞ തവണ ഇപ്രകാരം ആയിരുന്നില്ലെന്നുമായിരുന്നു വഹാബിന്റെ  വാക്കുകൾ. പ്രസംഗഭാഗം സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വഹാബ് ഫേസ്ബുക്കിൽ വിശദീകരണവുമായെത്തിയത്. പ്രസംഗം വളച്ചൊടിച്ചതാണെന്നും പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നെന്നും വാഹാബ് പറയുന്നു.

വിശദീകരണം അംഗീകരിക്കുന്നെന്നും വിവാദങ്ങൾക്ക് അവസാനമായെന്നും ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി. എന്നാൽ  പ്രസ്താവനകൾ പാർട്ടി ഗൗരവത്തോടെയെടുക്കണമെന്നും ചർച്ച ചെയ്യണമെന്നും ലീഗ് സംസ്ഥാന കൗൺസിലംഗം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. ലീഗിലെ ഒരു വിഭാഗം വഹാബിനൊപ്പം ഉറച്ചു നിൽക്കുമ്പോഴാണ് പാണക്കാട്ട്  കുടുംബത്തിലെ പ്രമുഖൻ തന്നെ എതിർപ്പ് പരസ്യമാക്കുന്നത്. ലീഗ് രാഷ്ട്രീയത്തിലെ വിഭാഗീയത കൂടുതൽ രൂക്ഷമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.
First published: September 13, 2019, 4:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading