• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഈ രാജ്യത്ത് ജനിച്ചിട്ടുണ്ടെങ്കിൽ ഇവിടെ തന്നെ മരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്ന് ഹൈദരലി തങ്ങൾ

ഈ രാജ്യത്ത് ജനിച്ചിട്ടുണ്ടെങ്കിൽ ഇവിടെ തന്നെ മരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്ന് ഹൈദരലി തങ്ങൾ

മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ അഞ്ചു ലക്ഷത്തോളം പേരാണ് കൊച്ചിയിൽ എത്തിയത്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

  • Last Updated :
  • Share this:
    കൊച്ചി: ഈ രാജ്യത്ത് ജനിച്ചിട്ടുണ്ടെങ്കിൽ ഇവിടെ തന്നെ മരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. കൊച്ചിയിൽ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന സമര പ്രഖ്യാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഹൈദരലി ശിഹാബ് തങ്ങൾ ഇങ്ങനെ പറഞ്ഞത്.

    മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ അഞ്ചു ലക്ഷത്തോളം പേരാണ് കൊച്ചിയിൽ എത്തിയത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

    പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ച് NSS; മതേതരത്വമാണ് സംഘടനയുടെ നിലപാടെന്ന് ജി. സുകുമാരൻ നായർ


    പി.കെ. കുഞ്ഞാലിക്കുട്ടി, ജസ്റ്റിസ് ഗോഡ്‌സെ പാട്ടീല്‍, സെബാസ്റ്റ്യന്‍ പോള്‍, ബെന്നി ബഹനാന്‍, ടി.ജെ. വിനോദ്, മാത്യു കുഴല്‍നാടന്‍ എന്നിവരും വിവിധ മതസംഘടന നേതാക്കളും മഹാസമ്മേളനത്തിൽ പങ്കെടുത്തു.
    Published by:Joys Joy
    First published: