• HOME
  • »
  • NEWS
  • »
  • kerala
  • »
  • PANAKKAD HYDERALI SHIHAB THANGAL EID MESSAGE AR TV

Eid-Ul-Fitr 2020 | 'ഇത് മഹാമാരിക്കെതിരായ പോരാട്ട പെരുന്നാൾ'; എല്ലാവരും വീട്ടിലിരുന്ന് ആചരിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

Eid-Ul-Fitr 2020 | പാണക്കാട് വീട്ടിൽ വച്ച് രാവിലെ 7.15 ഓടെ പേരക്കുട്ടിയുടെ കൂടെ ആയിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ പെരുന്നാൾ നമസ്കാരം

panakkad hyderali shihab thangal

panakkad hyderali shihab thangal

  • Share this:
മലപ്പുറം: ഈ പെരുന്നാൾ എല്ലാവരും വീട്ടിലിരുന്ന് ആഘോഷിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. "ഇങ്ങനെ ഒരു നോമ്പ് കാലവും പെരുന്നാളും ചരിത്രത്തിൽ ആദ്യമാണ്. വളരെ ദുഃഖകരമാണ് ഈ സാഹചര്യം. പള്ളിയിൽ പോയി നമസ്കരിക്കാതെ വീടുകളിൽ പ്രാർത്ഥനയിൽ മുഴുകുക. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട് സന്ദർശിക്കരുത്. ഈ മഹാമാരിയെ മനസിലാക്കി അതിനെതിരെയുള്ള പോരാട്ടം നടത്തുകയാണ് വേണ്ടത്"- തങ്ങൾ പറഞ്ഞു.

പാണക്കാട് വീട്ടിൽ വച്ച് രാവിലെ 7.15 ഓടെ പേരക്കുട്ടിയുടെ കൂടെ ആയിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ പെരുന്നാൾ നമസ്കാരം. ലോകത്തിന്റെ രോഗമുക്തിക്കായി പ്രത്യേക പ്രാർത്ഥന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
TRENDING:LockDown|വിവാഹം നീണ്ടുപോകുന്നു; ക്ഷമനശിച്ച വധു വീട്ടിൽ നിന്ന് ഒളിച്ചോടി; 80 കിലോമീറ്റർ നടന്ന് വരന്റെ അടുത്തെത്തി [NEWS]'പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ [NEWS]COVID 19| രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു; ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 207 പേർക്ക് [NEWS]
നന്മയുടെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പൂക്കാലമാണ് പെരുന്നാൾ. എല്ലാവരും ഒരേ മനസ്സോടെ ഈ സാഹചര്യം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും ഹൈദരലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു.

Published by:Anuraj GR
First published:
)}